Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോബെര്‍ട്ട് മൊറേനോ മൊണാക്കോയുടെ പുതിയ പരിശീലകന്‍

പാരിസ്: ഫ്രഞ്ച് ടീം മൊണാക്കോയ്ക്ക് വീണ്ടും പുതിയ പരിശീലകന്‍. മുന്‍ സ്പാനിഷ് താരം റോബെര്‍ട്ട് മൊറേനെയാണ് ടീമിന്റെ പരിശീലകനായി ചുമതലപ്പെടുത്തിയത്. ലീഗ് വണ്ണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലിയനാര്‍ഡോ ജാര്‍ഡിമിനെ പുറത്താക്കിയിരുന്നു. 2022വരെയാണ് പുതിയ പരിശീലകനുമായി കരാര്‍. നേരത്തെ ലൂയിസ് എന്റിക്വെയുടെ സഹായിയായി മൊറേനോ ജോലി ചെയ്തിരുന്നു.

സ്‌പെയ്ന്‍ ദേശീയ ടീമില്‍നിന്നും എന്റിക്വെ അവധിയെടുത്തതിനെ തുടര്‍ന്ന് മൊറേനോയാണ് പകരക്കാരനായത്. യൂറോ 2020ലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എഫില്‍ സ്‌പെയ്ന്‍ ഒന്നാമതായി യോഗ്യത നേടിയത് മൊറേനോയുടെ കീഴിലായിരുന്നു. നവംബറില്‍ എന്റിക്വെ തിരിച്ചെത്തിയതോടെ മൊറേനോ ടീം വിടുകയും ചെയ്തു. ഇതിനുശേഷമെത്തുന്ന പ്രധാന ജോലിയാണ് ഫ്രാന്‍സില്‍ ഏറ്റെടുക്കുന്നത്.

robertmoreno

പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിട്ടില്ലാത്തയാളാണ് മൊറേനോ. ലൂയിസ് എന്റിക്വെയ്‌ക്കൊപ്പം റോമ, സെല്‍റ്റ വിഗോ, ബാഴ്‌സലോണ, സ്‌പെയന്‍ എന്നീ ടീമുകള്‍ക്കുവേണ്ടി ഒപ്പം ജോലി ചെയ്തു. നേരത്തെ തിയറി ഹെന്റി മൊണാക്കോയുടെ പരിശീലകനായെത്തയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം മോശമായതോടെയാണ് ഹെന്റിക്കുപകരം മുന്‍ പരിശീലകന്‍ ജാര്‍ഡിം എത്തിയത്. എന്നാല്‍, രണ്ടാം വരവില്‍ ടീമിന് നേട്ടങ്ങളുണ്ടാക്കാനായില്ല.

Story first published: Sunday, December 29, 2019, 17:00 [IST]
Other articles published on Dec 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+