മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. വെര്‍ഡര്‍ ബ്രെമനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്കിയാണ് സ്കോറര്‍. 72, 75 മിനുട്ടുകളിലായിരുന്നു ഗോളുകള്‍.
സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ആറ് ഗോളുകളുമായി ലെവന്‍ഡോസ്കി ടോപ് സ്കോറര്‍ കുതിപ്പ് ആരംഭിച്ചു കഴിഞ്ഞു. സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിലെത്തി കോറെന്റിന് ടൊലിസോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിക്കുന്ന കാഴ്ചയോടെയാണ് ബയേണിന്റെ അറ്റാക്കിംഗ് ആരംഭിക്കുന്നത്.
കിംഗ്സലെ കോമാന്റെ ക്രോസ് പാസ് ബാക് ഹീല്‍ കൊണ്ട് വലയിലെത്തിച്ചാണ് ലെവന്‍ഡോസ്കി ബയേണിന്ലീഡ് നല്‍കിയത്. രണ്ടാം ഗോള്‍ വെര്‍ഡര്‍ ബ്രെമന് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ അടിച്ചു കയറ്റി.
ബയേണ്‍ ഗോളി മാനുവല്‍ ന്യുവര്‍ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ക്ലീന്‍ഷീറ്റ് നിലനില്‍ത്തി ഫോം അറിയിക്കുന്നു.
ഗോള്‍ നില..
വെര്‍ഡര്‍ ബ്രെമന് 0-2 ബയെണ്‍ മ്യൂണിക്
ബയെര്‍ ലെവര്കുസന് 2-2 ഹോഫെന്‍ഹെയിം
ഫ്രാങ്ക്്ഫര്ട്ട് 0-1 വോള്‍സ്ബര്‍ഗ്
ഓഗ്സ്ബര്‍ഗ് 2-2 ഗ്ലാഡ്ബാച്
സ്റ്റുട്ഗര്‍ട് 1-0 മെയിന്‍സ് 05
ബൊറുസിയ ഡോട്മുണ്ട് 2-0 ഹെര്‍ത ബെര്‍ലിന്‍