Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ പോളിഷ് സ്‌ട്രൈക്കര്‍ ഫോമിലായാല്‍ ബയേണിന് പേടിക്കാനില്ല, കണ്ടില്ലേ ജയം ഇഞ്ചുറി ടൈമില്‍!

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഫ്രീബര്‍ഗിനെതിരെ ബയേണ്‍ മ്യൂണിക്കിന് ഇഞ്ചുറി ടൈമില്‍ ജയം. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് വിജയഗോള്‍ നേടിയത് (2-1). നാലാം മിനുട്ടില്‍ ഹാബെറെറുടെ ഗോളില്‍ ലീഡെടുത്ത ഫ്രീബര്‍ഗിനെതിരെ ലെവന്‍ഡോസ്‌കിയുടെ മികവില്‍ ബയേണ്‍ ഗംഭീരമായി തിരിച്ചുവരവ് നടത്തുകയായിരുന്നു.

മുപ്പത്തഞ്ചാം മിനുട്ടില്‍ ലെവന്‍ഡോസ്‌കി ബയേണിന് സമനില സമ്മാനിച്ചു. ശൈത്യകാല ഇടവേളക്ക് ശേഷം ആരംഭിച്ച ബുണ്ടസ് ലിഗയില്‍ വിജയത്തുടക്കമിടാന്‍ സാധിച്ചത് ബയേണിന് ലീഗില്‍ മേല്‍ക്കോയ്മ നല്‍കുന്നു.

robertlewandowski

പതിനേഴ് മത്സരങ്ങളില്‍ നാല്‍പ്പത്തിരണ്ട് പോയിന്റുള്ള ബയേണ്‍ ഒന്നാം സ്ഥാനത്താണ്. പതിനാറ് മത്സരങ്ങള്‍ കളിച്ച ലൈപിഷ്ഷ് മുപ്പത്താറ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മുപ്പത് പോയിന്റുളള ഹെര്‍ത ബെര്‍ലിന്‍ ആണ് രണ്ടാമത്.

മാച്ച് സ്റ്റാറ്റ്‌സ്

പൊസഷന്‍ : ഫ്രീബര്‍ഗ് 25% - ബയേണ്‍ 75%

ഷോട്ടുകള്‍ : ഫ്രീബര്‍ഗ് 11 - ബയേണ്‍ 13

കോര്‍ണര്‍ : ഫ്രീബര്‍ഗ് 1 - ബയേണ്‍ 11

ഫൗള്‍സ് : ഫ്രീബര്‍ഗ് 8 - ബയേണ്‍ 7

ഗോള്‍ നില

ഫ്രീബര്‍ഗ് 1-2 ബയേണ്‍ മ്യൂണിക്‌

Story first published: Saturday, January 21, 2017, 9:10 [IST]
Other articles published on Jan 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+