Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രില്ലര്‍ മത്സരത്തില്‍ ബയേണിന് ജയം; സീരി എയില്‍ നാപ്പോളിയും മുന്നോട്ട്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയിലെ സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഒരു മത്സരത്തില്‍ ജയംപിടിച്ചെടുത്ത് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. പാഡെര്‍ബോണിനെ 3-2 എന്ന സ്‌കോറിനാണ് ബയേണ്‍ തോല്‍പ്പിച്ചത്. അടിയും തിരിച്ചടിയുമായി അവസാനമിനിറ്റുകളില്‍ മത്സരം ആവേശകരമായി. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണ്‍ ലീഡുയര്‍ത്തി. ബയേണ്‍ 23 കളികളില്‍നിന്നും 49 പോയന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 22 കളികളില്‍നിന്നും 45 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്താണ്.

മത്സരത്തിന്റെ 25-ാം മിനിറ്റില്‍ സെര്‍ജി നാബ്രിയിലൂടെ ബയേണ്‍ ആണ് ആദ്യ ലീഡെടുത്തത്. എന്നാല്‍, ഡെന്നിസ് റെബ്‌നിയിലൂടെ 44-ാം മിനിറ്റില്‍ പാഡെര്‍ബോണ്‍ സമനില കണ്ടെത്തി. 70-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി ആതിഥേയര്‍ക്ക് വീണ്ടും ലീഡ് നല്‍കി. 75-ാം മിനിറ്റില്‍ സെവെന്‍ മിച്ചെലിലൂടെ സന്ദര്‍ശകര്‍ ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങവെ 88-ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി രണ്ടാം ഗോളിലൂടെ ബയേണിനെ ജയത്തിലെത്തിക്കുകയായിരുന്നു.

bayernmunich

ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയും ജയംകണ്ടു. ബ്രഷ്യയെ 2-1നാണ് നാപ്പോളി തോല്‍പ്പിച്ചത്. ഫ്രഞ്ച് ലീഗില്‍ നൈസും ബ്രെസ്റ്റും രണ്ടുഗോള്‍വീതം നേടി സമനില പാലിച്ചു. ലിയോണ്‍ 2-0ത്തിന് മെറ്റ്‌സിനെ പരാജയപ്പെടുത്തി. ലാ ലീഗയില്‍ റയല്‍ ബെറ്റിസും മല്ലോര്‍ക്കയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും മൂന്നുഗോള്‍വീതം നേടിയാണ് പിരിഞ്ഞത്.

Story first published: Saturday, February 22, 2020, 9:31 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+