Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുമെന്ന് റിയാദ് മെഹറസ്; അഭ്യൂഹങ്ങള്‍ക്ക് വിട

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസ് ക്ലബ്ബില്‍ തുടരുമെന്ന് അറിയിച്ചതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സിറ്റിയില്‍ ആദ്യ ഇലവനില്‍ പലപ്പോഴും ഇടം ലഭിക്കാതിരുന്ന മെഹറസ് ടീം വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, സിറ്റി തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടം നേടിയതിന് പിന്നാലെയാണ് മെഹറസ് നയം വ്യക്തമാക്കിയത്.

riyad-mahrez

കഴിഞ്ഞവര്‍ഷമാണ് ഏതാണ്ട് 60 മില്യണ്‍ പൗണ്ട് കൈമാറ്റത്തുകയ്ക്ക് മെഹറസ് ലെസ്റ്ററില്‍നിന്നും സിറ്റിയിലെത്തിയത്. എന്നാല്‍, 14 മത്സരങ്ങളില്‍ മാത്രമാണ് താരത്തെ ആദ്യ ഇലവനില്‍ കളിപ്പിക്കാന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള താത്പര്യം കാട്ടിയത്. റഹീം സ്റ്റര്‍ലിങ്ങും ലിറോയ് സാനെയുമായിരുന്നു മിക്ക മത്സരങ്ങളിലും വിങ്ങര്‍മാര്‍. ഇതോടെ മെഹറസ് ടീം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പരന്നു.

സിറ്റിയില്‍ താന്‍ സന്തോഷവാനാണെന്ന് അള്‍ജീരിയന്‍ താരം മെഹറസ് പറഞ്ഞു. മറ്റെവിടെയെങ്കിലും പോകാന്‍ താത്പര്യമില്ല. എല്ലാ കളികളിലും ഇറങ്ങാന്‍ കഴിയാത്തതില്‍ അസന്തുഷ്ടിയില്ല. അത് കളിയുടെ ഭാഗമാണ്. ടീം സെറ്റായിക്കഴിഞ്ഞാല്‍ അതില്‍ ആരെ ഒഴിവാക്കണം എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണ്. തന്റെ കളിയില്‍ വിശ്വാസമുണ്ടെന്നും മെഹറസ് വ്യക്തമാക്കി. ബ്രൈറ്റനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ച മെഹറസ് ഗോളടിച്ചിരുന്നു.

Story first published: Tuesday, May 14, 2019, 12:18 [IST]
Other articles published on May 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+