Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാമി യമാല്‍ മെസി, റൊണാള്‍ഡോ എന്നിവരെക്കാള്‍ കേമന്‍, കാരണം പറഞ്ഞ് റിയോ ഫെര്‍ഡിനാന്‍ഡ്

ആധുനിക ഫുട്‌ബോളില്‍ വിസ്മയപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് സ്പാനിഷ് താരമായ ലാമി യമാല്‍. 17കാരനായ താരം ഇതിനോടകം സ്പാനിഷ് ദേശീയ ടീമിനൊപ്പം സീറ്റ് നേടിക്കഴിഞ്ഞു. ബാഴ്‌സലോണയ്‌ക്കൊപ്പവും മിന്നിക്കുന്ന താരമാണ് യമാല്‍. ലയണല്‍ മെസിക്ക് ശേഷം ബാഴ്‌സലോണയിലൂടെ അടുത്ത ഇതിഹാസമായി മാറാന്‍ സാധ്യതയുള്ള താരമാണ് യമാലെന്ന് പറയാം. ഇതിനോടകം യമാലില്‍ ബാഴ്‌സലോണ വലിയ പ്രതീക്ഷ വെക്കുന്നു.

ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും മിന്നിക്കുന്ന യമാലുമായി ദീര്‍ഘ കാല കരാറിനായുള്ള ശ്രമത്തിലാണ് ബാഴ്‌സ. ഇത്രയും ചെറുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും മികവ് കാട്ടാന്‍ സാധിക്കുകയെന്നത് ആര്‍ക്കും എളുപ്പമല്ല. മികച്ച തുടക്കത്തെ വലിയ കരിയറാക്കി മാറ്റാന്‍ യമാലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പരിക്ക് ബാധിക്കാത്ത പക്ഷം യമാല്‍ അടുത്ത ഹീറോയായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇപ്പോഴിതാ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെക്കാളും മികച്ചവനായി യമാല്‍ മാറുമെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരമായ റിയോ ഫെര്‍ഡിനാന്‍ഡ്.

lamine yamal

'ലാമി യമാല്‍ ഈ പ്രായത്തില്‍ ചെയ്തിരുന്നത് റൊണാള്‍ഡോക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. റൊണാള്‍ഡോ നസാരിയോ, മെസി, നെയ്മര്‍, എംബാപ്പെ, സിദാന്‍, റൊണാള്‍ഡീഞ്ഞോ തുടങ്ങി ഏത് താരങ്ങളെ എടുത്താലും ഈ പ്രായത്തില്‍ യമാല്‍ കാട്ടിയ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഇതുവരെ കാണാത്ത എന്തോ സവിശേഷത യമാലിന്റെ പ്രകടനത്തിലുണ്ട്. ഇവരില്‍ മിക്കവരും 17 വയസില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചവരാണ്. എന്നാല്‍ ഇവരെല്ലാം ശ്രദ്ധ നേടിയെടുത്തത് 18 വയസിന് ശേഷമാണെന്നതാണ് എടുത്തു പറയേണ്ടത്' റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞു. വളരെ ചെറുപ്പത്തിലേ തന്നെ ഫുട്‌ബോളിലെ തന്റെ മികവ് തെളിയിക്കാന്‍ യമാലിന് സാധിച്ചു. 88 മത്സരങ്ങള്‍ ബാഴ്‌സലോണക്കായി കളിച്ച താരം 19 ഗോളും 24 അസിസ്റ്റും നടത്തി. മികച്ച വേഗവും കൃത്യതയും യമാലിനുണ്ട്.

ഗോളടിക്കുന്നതോടൊപ്പം ഗോളിന് അവസരമൊരുക്കുന്നതിലും യമാല്‍ മിടുക്കുകാട്ടുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ യമാലിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്. സ്‌പെയിനൊപ്പം നിര്‍ണ്ണായക പ്രകടനം നടത്തി കൈയടി നേടാന്‍ യമാലിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരും വിലയിരുത്തുന്നത്. അതേ സമയം യമാലിനെ ഒപ്പം കൂട്ടാന്‍ പല വമ്പന്മാരും ശ്രമം ആരംഭിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ്, പിഎസ്ജി ടീമുകള്‍ യമാലിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കൂടുമാറ്റത്തിന് അവസരമൊരുക്കാതെ യമാലുമായി നീണ്ട കരാര്‍ സൃഷ്ടിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നത്.

Story first published: Sunday, March 16, 2025, 15:54 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+