Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേൺ സൂപ്പർ താരങ്ങൾ കരാർ നീട്ടി.. 2019 വരെ ക്ലബ്ബിൽ തുടരും

ബയേൺ മ്യൂണിക്കിന്റെ വെറ്ററൻ താരങ്ങളായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയെയും ഹോളണ്ട് താരം അർജെൻ റോബനെയും ബയേൺ മ്യൂണിക്ക് 2019 വരെ നിലനിർത്തുന്നു.ഇവർ രണ്ടുപേരും ക്ലബ്ബുമായി ഒരുവർഷത്തേക്കുള്ള കരാറിൽ ഒപ്പുവയ്ക്കാനാണ് ധാരണയായത്.രണ്ടുപേരും ജൂണിൽ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ച്ചക്കുളിൽ തന്നെ ഉണ്ടാകും.


കഴിഞ്ഞ ആഴ്ച്ചയിൽ തന്നെ ബയേൺ മ്യൂണിക്ക് ചെയർമാൻ കാൾ ഹെയ്ൻസ് രണ്ടുപേരുടെയും കരാർ നീട്ടുന്നതിനെക്കുറിച്ചുള്ള സൂചന നൽകിയിരുന്നു.ഇടക്കാല ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ പല ചൈനീസ് ക്ലബ്ബുകളും തുർക്കി,ഖത്തർ.അമേരിക്കൻ ക്ലബ്ബുകളും റിബറിക്കും റോബനായും രംഗത്തുവന്നിരുന്നു.

bayern

വരുന്ന സീസണുകളിൽ രണ്ടു താരങ്ങൾക്കും അവസരങ്ങൾ തീരെ കുറയുമെന്നതിൽ സംശയംവേണ്ട.ഇരുപത്തൊന്നുകാരനായ ഫ്രഞ്ച് താരം കിങ്‌സ്‌ലി കോമൺ എപ്പോൾ തന്നെ ഇടതു വിങ് കയ്യടക്കികഴിഞ്ഞു.ഈ സീസണിൽ ബയേണുവേണ്ടി തകർപ്പൻ പ്രകടനമാണ് തരാം നടത്തുന്നത്.അതുപോലെ വലതു വിങ്ങിൽ ബയേണിന്റെ പുത്തൻ കണ്ടതലായ ഇരുപത്തിരണ്ടുകാരൻ സെർജി ഗ്നാബറിയും തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ മുപ്പത്തിനാല് വയസുകഴിഞ്ഞ രണ്ടുത്തരങ്ങൾക്കും ഇനി ബയേണിൽ അധികം ആയുസ്സുകാണില്ല.


2004 ൽ ചെൽസിക്കും 2007 മുതൽ 2009 വരെ റയൽ മാഡ്രിഡിനും കളിച്ചശേഷമാണ് അർജെൻ റോബൻ ജർമനിയിലേക്കെത്തുന്നത്.ഇതുവരെ ബയേണിനായി 188 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ നേടിട്ടുണ്ട്.2007 ൽ മെർസെല്ലയിൽ നിന്നാണ് റിബറി ബയേണിലേക്കെത്തുന്നത് ഇതുവരെ ക്ലബ്ബിനായി 247 മത്സരങ്ങൾ കളിച്ച റിബറി 80 ഗോളുകളും നേടിത്തട്ടുണ്ട്.

Story first published: Friday, April 13, 2018, 10:27 [IST]
Other articles published on Apr 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+