Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകനെ ആക്രമിച്ച കേസില്‍ നെയ്മറെ പോലീസ് ചോദ്യം ചെയ്തു

പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ സ്റ്റാഡ് റെന്നസിന്റെ ആരാധകനെ ആക്രമിച്ച കേസില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറെ പോലീസ് ചോദ്യം ചെയ്തു. ബോബിഗ്നി ഡിസ്ട്രിക്‌സ് അറ്റോര്‍ണി ഓഫീസിന്റെ നേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ സീസണിലെ ഫ്രഞ്ച് കപ്പ് ഫൈനലിനുശേഷമാണ് നെയ്മര്‍ ആരാധകനെ ആക്രമിച്ചത്. മത്സരത്തില്‍ തോറ്റ പിഎസ്ജി താരം നെയ്മര്‍ മെഡല്‍വാങ്ങാന്‍ പോകവെ ആരാധകന്റെ വാക്കുകളില്‍ പ്രകോപിതനാകുകയായിരുന്നു.

 Neymar

താരങ്ങളെ പേരെടുത്ത് ആക്ഷേപിച്ചു എന്നാണ് പിന്നീട് നെയ്മര്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ പറഞ്ഞത്. മെഡല്‍വാങ്ങാനായി സ്റ്റേഡിയത്തിന്റെ പടികള്‍ കയറിപ്പോകവെയായിരുന്നു ആരാധകന്‍ നെയ്മറിന്റെ പേരെടുത്തു പറഞ്ഞത്. ഇതുകേട്ട താരം തിരിച്ചുവന്ന് ആരാധകന്റെ മുഖത്ത് തൊഴിക്കുകയായിരുന്നു. സംഭവം അന്ന് വന്‍ വിവാദത്തിന് വഴിവെക്കുകയും നെയ്മര്‍ക്ക് 3 മത്സരങ്ങളില്‍ വിലക്ക് ലഭിക്കുകയും ചെയ്തു.

നെയ്മറുടെ ആക്രമണത്തിനിരയായ ഇരുപത്തിയൊമ്പതുകാരന്‍ നെല്‍സണ്‍ ആണ് പിന്നീട് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ആരാധകരന്‍ കേസ് പിന്‍വലിക്കാത്തപക്ഷം സൂപ്പര്‍താരത്തിന് കനത്ത ശിക്ഷ ലഭിക്കാന്‍ ഇടയുണ്ട്. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ നെയ്മറുടെ പ്രവര്‍ത്തിയെ അന്നുതന്നെ തള്ളിപ്പറഞ്ഞിരുന്നു.

Story first published: Thursday, September 26, 2019, 11:58 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+