വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കളിക്കിടെ മൈതാനത്ത് ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ട്?; മെസ്സിയുടെ വെളിപ്പെടുത്തല്‍

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസ്സിയുടെ ഫുട്‌ബോള്‍ മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. അത്ഭുതകരമാംവിധം കേളീമികവുകൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന മെസ്സി കളിക്കിടെ പലവട്ടം മൈതാനത്ത് ഛര്‍ദ്ദിക്കുന്നത് ശീലമായിരുന്നു. എന്താണിതിന് കാരണമെന്ന് മെസ്സിതന്നെ വെളിപ്പെടുത്തുകയാണ്.

തന്റെ ഭക്ഷണ ശീലമാണ് ഇതിന് കാരണമെന്നാണ് താരം കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്തും വാരിവലിച്ചുതിന്നുന്ന ശീലമായിരുന്നു തനിക്ക്. അത് കളിക്കിടെ തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് പതിവാണ്. ചോക്കലേറ്റ്, ഫിസ്സി ഡ്രിങ്ക്‌സ് എന്നുവേണ്ട ഇഷ്ടമുള്ളതെല്ലാം കഴിക്കുമായിരുന്നെന്ന് മെസ്സി പറഞ്ഞു.

messi

എന്നാലിപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഭക്ഷണ ശീലത്തില്‍ കാര്യമായ മാറ്റം വരുത്തി. മാംസവും മത്സ്യവും ഒപ്പം സാലഡുമാണ് ഇപ്പോഴത്തെ പ്രധാന ഭക്ഷണം. നിയന്ത്രിത അളവില്‍ മാത്രം ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ഛര്‍ദ്ദി നിന്നതായും മെസ്സി വ്യക്തമാക്കി. മെസ്സിയുടെ മൈതാനത്തെ ദുശ്ശീലം പലപ്പോഴും സംശയങ്ങള്‍ക്കിടയാക്കിയതോടെയാണ് താരം അതിന് വ്യക്തത നല്‍കിയത്.

മക്കള്‍ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ബാഴ്‌സതാരം വാചാലനായി. മക്കളുടെ കടന്നുവരവ് എത്രമാത്രം സന്തോഷമാണ് നല്‍കുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല. ആദ്യമകന്‍ പിറന്നതോടെ തന്റെ സ്വഭാവം തന്നെ മാറി. രണ്ടാമത്തെ മകന്‍ ജനിച്ചപ്പോള്‍ സന്തോഷംകൊണ്ട് കരഞ്ഞുപോയതായും മെസ്സി പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പാണ് മെസ്സിക്ക് മൂന്നാമത്തെ മകന്‍ ജനിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി മെസ്സിയിപ്പോള്‍ ഇംഗ്ലണ്ടിലാണ് ഉള്ളത്. വെള്ളിയാഴ്ച മുന്‍ ലോക ചാമ്പ്യന്‍ ഇറ്റലിയാണ് അര്‍ജന്റീനയുടെ എതിരാളി.

Story first published: Thursday, March 22, 2018, 9:22 [IST]
Other articles published on Mar 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X