Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തെരുവില്‍ അലഞ്ഞ് നടന്ന റുബെനെ റയല്‍ സോസിഡാഡ് റിക്രൂട്ട് ചെയ്തു! റുബെന്‍ ഗോളടിക്കുമോ?

മാഡ്രിഡ്: തെരുവില്‍ അലഞ്ഞ്, നടപ്പാതകളില്‍ അന്തിയുറങ്ങിയ വ്യക്തിക്ക് സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡ് കിടപ്പാടവും ജോലിയും നല്‍കി. മുപ്പത്തഞ്ച് വയസുള്ള റുബെനും അയാളുടെ മുന്‍ഡോ എന്ന നായയുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സാന്‍ സെബാസ്റ്റ്യന്‍ തെരുവില്‍ അലഞ്ഞ് ജീവിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും അന്തിയുറങ്ങിയത് റയല്‍ സോസിഡാഡ് ക്ലബ്ബിന്റെ അനോയിറ്റ സ്റ്റേഡിയത്തിന് പുറത്താണ്. ഇത് ക്ലബ്ബ് അധികൃതരുടെയും താരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.

അധികം താമസിയാതെ റുബെനെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു. ഗ്രൗണ്ട് പരിപാലന സംഘത്തിലാണ് റൂബെന് ജോലി നല്‍കിയത്. ഇത് ആവേശത്തോടെയാണ് റുബെന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവിടെയുള്ളവരെല്ലാം നല്ല മനുഷ്യരാണ് - റുബെന്‍ സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രമായ മാഴ്‌സയോട് പറഞ്ഞു.

real-sociedad

റയല്‍ സോസിഡാഡ് നടപ്പ് സീസണില്‍ ലാ ലിഗയില്‍ മികച്ച തുടക്കമാണിട്ടിരിക്കുന്നത്. ഏഴാം സ്ഥാനത്താണ് ടീം ഇപ്പോള്‍. കഴിഞ്ഞ മത്സരത്തില്‍ അലാവ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. റുബെന്‍ വലിയ പ്രതീക്ഷയോടെ അടുത്ത മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നു. കാരണം, അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്‌സലോണയുമാണ് അനോയിറ്റ സ്റ്റേഡിയത്തിലേക്ക് വരാനിരിക്കുന്നത്.

Story first published: Saturday, October 29, 2016, 15:29 [IST]
Other articles published on Oct 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+