റയലിന്റെ നാല്‍പത് മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പിന് വിരാമം, സെവിയ്യക്ക് മുന്നില്‍ തല കുനിച്ചു!!
മാഡ്രിഡ്: റയല്‍മാഡ്രിഡിന്റെ നാല്‍പത് മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിന് അന്ത്യം. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ്യയുടെ തട്ടകത്തില്‍ പരാജയപ്പെട്ടു. ഇഞ്ചുറി ടൈമിലെ നാടകീയതയില്‍ ജോവെറ്റിച്ചാണ് സെവിയ്യക്ക് വിജയഗോള്‍ നേടിയത്. അറുപത്തേഴാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളില്‍ ലീഡെടുത്ത റയല്‍മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ സെല്‍ഫ് ഗോളില്‍ സമനില വഴങ്ങി. എണ്‍പത്തഞ്ചാം മിനുട്ടിലായിരുന്നു ഈ സെല്‍ഫ് ഗോള്‍. പകരക്കാരനായിറങ്ങിയ ജോവെറ്റിച് റയല്‍ ഗോളില്‍ കെയ്‌ലര്‍ നവാസിനെ സ്‌റ്റോപ്പേജ് ടൈമില്‍ കീഴടക്കിയതോടെ സെവിയ്യക്ക് സ്പാനിഷ് ഫുട്‌ബോള്‍ ടീമുകള്‍ കൊതിച്ചിരുന്ന വിജയം സാധ്യമായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ജര്‍മന്‍ ക്ലബ്ബ് വുള്‍സ്ബര്‍ഗിനോട് തോറ്റതിന് ശേഷം ഇപ്പോഴാണ് റയല്‍ തോല്‍വിയെന്തെന്നറിയുന്നത്.

ഈ വിജയത്തോടെ ലാ ലിഗ ടേബിളില്‍ ബാഴ്‌സലോണയെ മറികടന്ന് സെവിയ്യ രണ്ടാം സ്ഥാനത്തെത്തി. പതിനെട്ട് മത്സരങ്ങളില്‍ സെവിയ്യക്ക് മുപ്പത്തമ്പത് പോയിന്റും ബാഴ്‌സക്ക് മുപ്പത്തെട്ട് പോയിന്റുമാണ്. പതിനേഴ് മത്സരങ്ങളില്‍ നിന്ന് നാല്‍പത് പോയിന്റുള്ള റയലാണ് ഒന്നാം സ്ഥാനത്ത്. ഒരു മത്സരം അധികം കൈയ്യിലിരിക്കെ റയലിന് രണ്ടാം സ്ഥാനക്കാരുമായുള്ള അകലം കൂട്ടാനുള്ള അവസരമുണ്ട്.
സെവിയ്യയുടെ അര്‍ജന്റൈന്‍ ബുദ്ധികേന്ദ്രം
2015 ല്‍ ചിലിക്ക് കോപ്പഅമേരിക്ക നേടിക്കൊടുത്ത ജോര്‍ജ് സംപോളിയാണ് സെവിയ്യയുടെ പരിശീലകന്‍. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് സംപോളി സ്പാനിഷ് ലാ ലിഗ ക്ലബ്ബിനൊപ്പം ചേരുന്നത്. പതിനെട്ട് ലീഗ് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് ജയവുമായി സംപോളി സെവിയ്യയെ മുന്നോട്ട് നയിക്കുകയാണ്. ഇതോടെ, ലാ ലിഗ ആവേശകരമായി. ബാഴ്‌സ-റയല്‍ ദ്വന്ദത്തില്‍ നിന്ന് ലീഗ് സമവാക്യം മാറിമറഞ്ഞിരിക്കുന്നു.
ഗോള്‍ നില
സെവിയ്യ 2-1 റയല്‍ മാഡ്രിഡ്
വലന്‍സിയ 2-1 എസ്പാനിയോള്‍
സെല്‍റ്റ വിഗോ 1-0 അലാവ്‌സ്
ഗ്രനഡ 1-1 ഒസാസുന
സ്‌പോര്‍ട്ടിംഗ് ഗിയോന്‍ 2-3 എയ്ബര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications