Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ കഷ്ടിച്ചു തടിതപ്പി, രക്ഷകനായത് ബേല്‍... ഇറ്റലിയില്‍ മിലാന് സമനില

മാഡ്രിഡ്/ മിലാന്‍: യൂറോപ്യന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നേരിയ വിജയം. പുതുമുഖ ടീം ഹ്യുവെസ്‌കയെയാണ് എവേ മല്‍സരത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നത്. എട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലിന്റെ വകയായിരുന്നു റയലിന്റെ വിജയഗോള്‍. അല്‍വാറോ ഒഡ്രിസോളയുടെ ക്രോസ് മിന്നുന്ന ഒരു വോളിയിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് ബേല്‍ റയലിന് ജയം നേടിക്കൊടുത്തത്.

1

എങ്കിലും ചെറു ടീമായ ഹ്യുവെസ്‌കയ്‌ക്കെതിരേ അത്ര മികച്ചതായിരുന്നില്ല റയലിന്റെ പ്രകടനം. യൂറോപ്യന്‍ രാജാക്കന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയത്. ഈ ജയത്തോടെ ലീഗില്‍ നാലാംസ്ഥാനത്തേക്കു മുന്നേറാനും റയലിന് കഴിഞ്ഞു. തലപ്പത്തുള്ള ബദ്ധവൈരികളും നിലവിലെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയേക്കാള്‍ അഞ്ചു പോയിന്റ് മാത്രം പിറകിലാണ് റയല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന ഏക മല്‍സരത്തില്‍ വോള്‍ഫ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. മല്‍സരം 1-1ന്റെ സമനിലയില്‍ കലാശിക്കുമെന്നിരിക്കെ ഇഞ്ചുറിടൈമിലാണ് വോള്‍ഫ്‌സ് വിജയഗോള്‍ നേടിയത്. മാത്യു ദൊഹേര്‍ത്തിയുടെ വകയായിരുന്നു വോള്‍ഫ്‌സിന്റെ ജയമുറപ്പിച്ച രണ്ടാം ഗോള്‍.

ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ എസി മിലാന്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു. സ്വന്തം മൈതാനത്ത് ടൊറിനോയാണ് മിലാനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ ലീഗില്‍ മൂന്നാമതുള്ള ഇന്റര്‍മിലാനൊപ്പമെത്താന്‍ മിലാന് സാധിക്കുമായിരുന്നു. ഇരുടീമും തമ്മില്‍ മൂന്നു പോയിന്റ് വ്യത്യാസമാണുള്ളത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അറ്റ്‌ലാന്റ 3-1ന് ഉഡിനെസിനെയും എംപോളി 2-1ന് ബൊളോണയെയും തോല്‍പ്പിച്ചു.

Story first published: Monday, December 10, 2018, 7:50 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+