രാജാവ് തന്നെ നയിച്ചാല്‍ തോല്‍ക്കുന്നതെങ്ങനെ; റയല്‍ വീണ്ടും വിശ്വവിജയികള്‍
നിലവില്‍ ലോക ഫുട്‌ബോളിലെ ചക്രവര്‍ത്തിയായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍നിന്ന് അങ്കം ജയിച്ചപ്പോള്‍ ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് കിരീടം ചൂടി. രണ്ടാം തവണയാണ് റയല്‍ വിശ്വവിജയികളാവുന്നത്. 2014ലും റയലിനായിരുന്നു കിരീടം.

ജപ്പാനില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആതിഥേയര്‍ കൂടിയായ കാഷിമ ആന്റ്‌ലേഴ്‌സിനെ 4-2നാണ് റയല്‍ തകര്‍ത്തത്. അടുത്തിടെ കരിയറില്‍ നാലാമതും ലോക ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കിയ ക്രിസ്റ്റിയാനോ ഹാട്രിക്കോടെ കസറി.
അധികസമയത്തേക്ക് നീണ്ട വാശിയേറിയ പോരില്‍ റയലിനെ വിറപ്പിക്കാന്‍ കഴിഞ്ഞെന്നതില്‍ കാഷിമയ്ക്ക് ആഹ്ലാദിക്കാം.
ഒരു ഘട്ടത്തില്‍ 1-2ന്റെ അട്ടിമറിത്തോല്‍വി മുന്നില്‍കണ്ട റയലിനെ ക്രിസ്റ്റിയാനോയാണ് രക്ഷിച്ചത്. 60, 98, 104 മിനിറ്റുകളില്‍ ക്രിസ്റ്റി തൊടുത്ത വെടിയുണ്ടകള്‍ എതിര്‍ വല ഭേദിച്ചതോടെ റയല്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. കരീം ബെന്‍സെമയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications