Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ ഉജ്വല ജയവമായി റയലിന്റെ തിരിച്ചുവരവ്; അവസാന സെക്കന്റ് ഗോളില്‍ യുവന്റസ്

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ തകര്‍പ്പന്‍ ജയവുമായി റയല്‍ മാഡ്രിഡിന്റെ തിരിച്ചുവരവ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലെഗാനേസിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. റോഡ്രിഗോ(7), ടോണി ക്രൂസ്(8), റാമോസ്(24), ബെന്‍സിമ(69), ലൂക്ക ജോവിക്(90+1)എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. സീസണില്‍ മികവുറ്റ തുടക്കം ലഭിക്കാതിരുന്ന റയലില്‍ ഫോമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി.

ലീഗിലെ മറ്റു മത്സരഫലങ്ങള്‍, റയല്‍ സൊസൈഡാഡ് (1-2) ലവാന്റെ, വന്‍സിയ (1-1) സെവിയ്യ, അത്‌ലറ്റിക് ക്ലബ്ബ് (3-0) എസ്പാനിയോള്‍, റയല്‍ ബെറ്റിസ് (2-1) സെല്‍റ്റ വിഗോ. ജയത്തോടെ ലീഗില്‍ 10 മത്സരങ്ങളില്‍നിന്നും 21 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തെത്തി. 22 പോയന്റുള്ള ബാഴ്‌സലോണയാണ് ഒന്നാമത്. 20 പോയന്റുമായി ഗ്രനാഡ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 11 കളികള്‍ പൂര്‍ത്തിയാക്കി 20 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.

realmadrid

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ജെനോവയെ 2-1ന് തോല്‍പ്പിച്ചാണ് യുവന്റസ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. വിജയികള്‍ക്കായി ലിയാനാര്‍ഡോ ബോണുസി(36), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (90+6) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ക്രിസ്റ്റിയന്‍ കൊവാമി(40) ജെനോവയുടെ ഗോള്‍ നേടി. സമനിലയില്‍ കലാശിക്കുമായിരുന്ന മത്സരത്തില്‍ അവസാന സെക്കന്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് യുവന്റസിന് ജയം നേടിക്കൊടുത്തത്. മറ്റു മത്സരഫലങ്ങള്‍, നാപ്പോളി (2-2) അറ്റ്‌ലാന്റ, കാഗ്ലിയാരി (3-2) ബൊളോഗന, ലാസിയോ (4-0) ടോറിനോ, സാംപ്‌ഡോറിയ (1-1) ലീസ്, സസ്സൗളോ (1-2) ഫിയോറന്റീന, ഉഡിനെസ് (0-4) റോമ. ലീഗില്‍ 10 കളികളികളില്‍നിന്നും 26 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്. 25 പോയന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Thursday, October 31, 2019, 11:03 [IST]
Other articles published on Oct 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+