Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: ഫൈനല്‍ മോഹിച്ച് റയല്‍-ബയേണ്‍ പോര്...

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മോഹിച്ച് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും മുന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഇന്ന് നേര്‍ക്കുനേര്‍ വീണ്ടും അങ്കംകുറിക്കും. സെമി ഫൈനലിലെ നിര്‍ണായക രണ്ടാംപാദത്തിലാണ് ഇരു ടീമും വീണ്ടും മുഖാമുഖം പോരടിക്കുന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലാണ് ക്ലബ്ബ് ഫുട്‌ബോളിലെ തൃുല്ല്യശക്തികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വീണ്ടും ശക്തിപരീക്ഷിക്കുന്നത്.

നേരത്തെ, ജര്‍മന്‍ അതികായന്‍മാര്‍ കൂടിയായ ബയേണിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മേല്‍ക്കൈ നേടിയിരുന്നു. ഇന്ന് രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ സിനദിന്‍ സിദ്ദാന്‍ പരിശീലിപ്പിക്കുന്ന റയലിന് തുടര്‍ച്ചയായ മൂന്നാം സീസണിലും ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കും. എവേ ഗോളിന്റെ മുന്‍തൂക്കമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന റയലിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്. എന്നാല്‍, ആദ്യപാദത്തില്‍ മികച്ച കളി കാഴ്ചവച്ചിട്ടും രണ്ട് ഗോള്‍ വഴങ്ങി മല്‍സരം കൈവിട്ടതിന്റെ ആഘാതത്തിലാണ് ബയേണ്‍ റയലിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്.

page

ഫൈനലിലെത്താന്‍ ബയേണിന് മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും. പക്ഷേ, ആദ്യപാദത്തില്‍ താരങ്ങള്‍ക്കേറ്റ പരിക്ക് ബയേണിനെ അലട്ടുന്നുണ്ട്. പ്രമുഖരായ രണ്ട് താരങ്ങളുള്‍പ്പെടെ ആറോളം കളിക്കാരാണ് ബയേണ്‍ നിരയില്‍ പരിക്കിന്റെ ആശങ്കയില്‍ പെട്ടിരിക്കുന്നത്. അതുകൊണ്ട് ആരോക്കെ അവസാന ടീം ലൈനപ്പില്‍ ഇടംപിടിക്കുമെന്ന് ഇതുവരെ ബയേണിന് ഉറപ്പിച്ചുപറയാനാവുന്നില്ല. ഇത് ബയേണിന്റെ മേല്‍ റയലിന് മേല്‍ക്കൈ നേടിക്കൊടുക്കുന്ന മറ്റൊരു ഘടകം കൂടിയാണ്.

Story first published: Tuesday, May 1, 2018, 17:05 [IST]
Other articles published on May 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+