Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: 7 ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍.. അയാക്സിന്‍റെ കാത്തിരിപ്പ് തീര്‍ന്നു

ലണ്ടന്‍/ മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡുള്‍പ്പെടെ ഏഴു ടീമുകള്‍ അവസാന 16ലേക്കു മുന്നേറി. റയലിനെക്കൂടാതെ യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, എഎസ് റോമ, അയാക്‌സ് എന്നിവരാണ് പ്രീക്വാര്‍ട്ടറില്‍ ഇടം പിടിച്ച ടീമുകള്‍. ഒരു റൗണ്ട് ബാക്കില്‍ക്കവെയാണ് ഈ ടീമുകള്‍ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയത്.

1

ഗ്രൂപ്പ് ഇയില്‍ ബയേണ്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു ബെന്‍ഫിക്കയെ മുക്കിയാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അയാക്‌സ് 2-0ന് എഇകെ ഏതന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. ആര്യന്‍ റോബന്റെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെയും ഇരട്ടഗോളുകളാണ് ബയേണിന് മിന്നുന്ന ജയം സമ്മാനിച്ചത്. മറ്റൊരു ഗോള്‍ ഫ്രാങ്ക് റിബറിയുടെ വകയായിരുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അയാക്‌സ് ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടുന്നത്.

ഗ്രൂപ്പ് എഫില്‍ ഫ്രഞ്ച് ടീം ലിയോണുമായി 2-2ന്റെ സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു. എമെറിക് ലപോര്‍ട്ടെയും സെര്‍ജിയോ അഗ്വേറോയുമാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-2ന് നാട്ടുകാരായ ഹോഫെന്‍ഹെയിമിനെ തോല്‍പ്പിച്ചു.

ഗ്രൂപ്പ് ജിയില്‍ റോമയെ അവരുടെ മൈതാനത്ത് 2-0ന് തുരത്തിയാണ് റയല്‍ പ്രീക്വാര്‍ട്ടറിലെതത്തിയത്. ഇരുപകുതികളിലുമായി ഗരെത് ബേലും ലൂക്കാസ് വാസ്‌ക്വസും നേടിയ ഗോളുകളാണ് റയലിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പില്‍ റയലിന് പിന്നില്‍ രണ്ടാംസ്ഥാനമുറപ്പിച്ചാണ് റോമ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സിഎസ്‌കെഎ മോസ്‌കോ 2-1ന് വിക്ടോറിയ പ്ലെസനെ മറികടന്നു.

ഗ്രൂപ്പ് എച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈഡ് 1-0ന് യങ് ബോയ്‌സിനെയും യുവന്റസ് ഇതേ സ്‌കോറിന് വലന്‍സിയയെയും മുട്ടുകുത്തിക്കുകയായിരുന്നു. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇഞ്ചുറി ടൈമില്‍ മരൗനെ ഫെല്ലയ്‌നി നേടിയ ഗോളാണ് യുനൈറ്റഡിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. വലന്‍സിയക്കെതിരേ മരിയോ മാന്‍ഡ്യുകിച്ചിന്റെ വകയായിരുന്നു യുവന്റസിന്റെ വിജയഗോള്‍.

Story first published: Wednesday, November 28, 2018, 10:17 [IST]
Other articles published on Nov 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+