Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയ്‌നില്‍ റയല്‍ കുതിച്ചു, സെവിയ്യ വീണപ്പോള്‍ ബാഴ്‌സക്ക് ആശ്വാസം!

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങിയപ്പോള്‍ റയല്‍മാഡ്രിഡും എസ്പാനിയോളും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇതോടെ റയല്‍ പത്തൊമ്പത് മത്സരങ്ങളില്‍ 46 പോയിന്റുമായ ഒന്നാം സ്ഥാനം ഭദ്രമാക്കി. അതേ സമയം സെവിയ്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമനിലയിലും ബാഴ്‌സ നില മെച്ചപ്പെടുത്തി. ഇരുപത് മത്സരങ്ങളില്‍ 42 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. 42 പോയിന്റുള്ള സെവിയ്യ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഗോള്‍ ശരാശരിയിലാണ് ബാഴ്‌സ മുന്നിലെത്തിയത്.

ഗോള്‍ ലൈന്‍ വിവാദം

ഗോള്‍ ലൈന്‍ വിവാദം

റയല്‍ ബെറ്റിസുമായി 1-1ന് ബാഴ്‌സ സമനിലയായത് അര്‍ഹിച്ച ഗോള്‍ നിഷേധിക്കപ്പെട്ടതിനാലായിരുന്നു. പന്ത് ഗോള്‍ ലൈന്‍ കടന്നെങ്കിലും ഗോള്‍ അനുവദിച്ചില്ല. ലാ ലിഗയില്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്നില്ല. എഴുപത്തഞ്ചാം മിനുട്ടില്‍ മൊറേനോയാണ് ബെറ്റിസിനെ മുന്നിലെത്തിച്ചത്. തൊണ്ണൂറാം മിനുട്ടില്‍ ലുയിസ് സുവാരസ് മെസിയുടെ പാസില്‍ സമനില ഗോളടിച്ചു.

ക്രിസ്റ്റിയാനോക്ക് പതിമൂന്നാം ഗോള്‍

ക്രിസ്റ്റിയാനോക്ക് പതിമൂന്നാം ഗോള്‍

ലാ ലിഗ സീസണിലെ പതിനഞ്ചാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ പതിമൂന്ന് ഗോളുകള്‍ നേടി. റയല്‍ സോസിഡാഡിനെതിരെ റയല്‍ നേടിയ രണ്ടാം ഗോളായിരുന്നു ക്രിസ്റ്റിയാനോയുടെ വക. മുപ്പത്തെട്ടാം മിനുട്ടില്‍ കൊവാസിചും അമ്പത്തൊന്നാം മിനുട്ടില്‍ റൊണാള്‍ഡോയും എണ്‍പത്തിരണ്ടാം മിനുട്ടില്‍ മൊറാട്ടയും സ്‌കോര്‍ ചെയ്തു. എഴുപത്തിനാലാം മിനുട്ടില്‍ സോസിഡാഡിന്റെ ഇനിഗോ മാര്‍ട്ടിനെസ് ചുവപ്പ് കാര്‍ഡു കണ്ടു.

ഗോള്‍ നില

ഗോള്‍ നില

റയല്‍ ബെറ്റിസ് 1-1 ബാഴ്‌സലോണ

റയല്‍ മാഡ്രിഡ് 3-0 റയല്‍ സോസിഡാഡ്

എസ്പാനിയോള്‍ 3-1 സെവിയ്യ

അ.ബില്‍ബാവോ 2-1 സ്‌പോര്‍ട്ടിംഗ് ഗിജോണ്‍

Story first published: Monday, January 30, 2017, 10:41 [IST]
Other articles published on Jan 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+