For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ റയലിന് ഞെട്ടിക്കുന്ന തോല്‍വി; ക്രിസ്റ്റ്യാനോ മികവില്‍ യുവന്റസ് കുതിക്കുന്നു

മാഡ്രിഡ്: ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. ജിറോണയാണ് 2-1 എന്ന സ്‌കോറിന് മുന്‍ ചാമ്പ്യന്മാരെ തോല്‍പ്പിച്ചത്. ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സലോണ 54 പോയന്റുമായി കുതിക്കുമ്പോള്‍ 45 പോയന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. 47 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.

സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ ആദ്യ ലീഡെടുത്തശേഷമായിരുന്നു റയല്‍ തോല്‍വി വഴങ്ങിയത്. 25-ാം മിനിറ്റില്‍ കാസിമിറോയാണ് റയലിനായി ഗോള്‍ നേടിയത്. എന്നാല്‍ 65-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ സ്റ്റുവാനി പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി. പോര്‍ടു 75-ാം മിനിറ്റില്‍ വിജയഗോളും നേടി. മത്സരത്തിന്റെ 90-ാം മിനിറ്റിലായിരുന്നു റാമോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്.

Barcelona

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് വയ്യാഡോളിഡിനെ തോല്‍പ്പിച്ചിരുന്നു. 43-ാം മിനിറ്റില്‍ മെസ്സിയാണ് ടീമിനായി വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയോ വല്ലാക്കാനോയെ 1-0 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ലവന്റെ 4-1ന് സെല്‍റ്റ വിഗോയെയും വിയ്യാറയല്‍ 3-0ത്തിന് സെവിയ്യയേയും പരാജയപ്പെടുത്തി.

സീരിയ എയില്‍ യുവന്റസ് പരാജയമറിയാതെ മുന്നേറുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ 3-0 എന്ന സ്‌കോറിന് ഫ്രോസിനോണിനെ യുവന്റസ് തോല്‍പ്പിച്ചു. ഒരു ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത റൊണാള്‍ഡോ മത്സരത്തില്‍ തിളങ്ങി. പൗലോ ഡിബാല, ലിയനാര്‍ഡോ എന്നിവരുടെ വകയായിരുന്നു രണ്ടു ഗോളുകള്‍. ഇന്റര്‍ മിലാന്‍ 2-1ന് സാംപ്‌ഡോറിയയെയും എസി മിലാന്‍ 3-1ന് അറ്റ്‌ലാന്റയേയും തോല്‍പ്പിച്ചു.

Story first published: Monday, February 18, 2019, 11:34 [IST]
Other articles published on Feb 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+