Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍മാഡ്രിഡിന് ഹാപ്പി ന്യൂ ഇയര്‍, പരാജയമറിയാതെ മുപ്പത്തെട്ടാം മത്സരം പൂര്‍ത്തിയാക്കി സിദാന്‍ പട കുതിക്കുന്നു

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ റയല്‍മാഡ്രിഡ്, റയല്‍ സോസിഡാഡ് ക്ലബ്ബുകള്‍ക്ക് ജയം. റയല്‍മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്തപ്പോള്‍ റയല്‍ സോസിഡാഡ് 3-1ന് വിയ്യാറയലിനെ കീഴടക്കി. അല്‍കോര്‍സന്‍-കൊര്‍ഡൊബ മത്സരം ഗോള്‍ രഹിതം.

പുതുവര്‍ഷത്തില്‍ മികച്ച തുടക്കമാണ് റയലിന് ലഭിച്ചത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി പരാജയമറിയാതെ മുപ്പത്തെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ പുതുവര്‍ഷത്തിലെ ആദ്യ കളിയില്‍ റയലിന് സാധിച്ചു.

peperon

മുപ്പത്തെട്ട് മത്സരങ്ങളില്‍ ഇരുപത്തൊമ്പതിലും റയല്‍ ജയിച്ചു. ഒരു മത്സരം കൂടി അപരാജിതരായി നിന്നാല്‍ സ്പാനിഷ് ലാ ലിഗയില്‍ അത് പുതിയ റെക്കോര്‍ഡാവുകയും ചെയ്യും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ലൈനപ്പില്‍ നിന്ന് ഒഴിവാക്കിയ കോച്ച് സിനദിന്‍ സിദാന്‍ തന്റെ കൈയ്യിലെ റിസര്‍വ് താരങ്ങളെയാണ് കാര്യമായി പരീക്ഷിച്ചത്. കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസ് രണ്ട് ഗോളുകള്‍ നേടി സിദാന്റെ തീരുമാനത്തോട് നീതി പുലര്‍ത്തി. പതിനൊന്നാം മിനുട്ടിലായിരുന്നു റോഡ്രിഗസിന്റെ ആദ്യ ഗോള്‍. നാല്‍പ്പത്തിനാലാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍. ഇരുപത്തൊമ്പതാം മിനുട്ടില്‍ റാഫേല്‍ വറാനെ റയലിന്റെ മൂന്നാം ഗോള്‍ നേടി.

ഗോള്‍ നില

റയല്‍ മാഡ്രിഡ് 3-0 സെവിയ്യ

അല്‍കോര്‍സന്‍ 0-0 കൊര്‍ഡൊബ

റയല്‍ സോസിഡാഡ് 3-1 വിയ്യാറയല്‍

Story first published: Thursday, January 5, 2017, 9:35 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+