Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ റയലിന് തോല്‍വി; അവസാന സ്ഥാനക്കാരോട് നാണംകെട്ടു

മാഡ്രിഡ്: സീസണില്‍ മോശം പ്രകടനം നടത്തുന്ന റയല്‍ മാഡ്രിഡിന് ലാ ലീഗയില്‍ നാണംകെട്ട തോല്‍വി. ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള റയോ വല്ലേക്കാനോയോട് റയല്‍ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. എംബാര്‍ബ(23) വിജയികള്‍ക്കായി ഗോള്‍ നേടിയപ്പോള്‍ സമനിലപോലും നേടാന്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിന് കഴിഞ്ഞില്ല. റയലിനെതിരെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് വല്ലോക്കാനോ പുറത്തടുത്തത്.

തോല്‍വിയോടെ റയല്‍ ഇത്തവണ ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു. 35 മത്സരങ്ങളില്‍നിന്നും റയലിന് 65 പോയന്റാണുള്ളത്. നേരത്തെ ഇത്രയും കളികളില്‍നിന്നും 83 പോയന്റുമായി ബാഴ്‌സലോണ ലീഗ് ചാമ്പ്യന്മാരായിരുന്നു. 74 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തിയിട്ടും റയലിന്റെ ദയനീയ പ്രകടനം തുടരുകയാണ്.

realmadrid

ബാഴ്‌സലോണ കിരീടത്തില്‍ മുത്തമിട്ടതിന്റെ തൊട്ടുപിന്നാലെ റയല്‍ ദുര്‍ബലരോട് നാണംകെട്ടതില്‍ ആരാധകര്‍ നിരാശയിലായി. പുതിയ സീസണില്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ച് പ്രതാപത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. മറ്റൊരു മത്സരത്തില്‍ ഐബര്‍ വലന്‍സിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ജിറോണ സെവിയ്യയേയും(1-0), റയല്‍ സൊസൈഡാഡ്(2-1) ഗെറ്റാഫയേയും തോല്‍പ്പിച്ചു.

Story first published: Monday, April 29, 2019, 11:41 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+