Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ അത്ഭുതബാലന്‍ റയല്‍ മാഡ്രിഡില്‍; 6 വര്‍ഷത്തെ കരാര്‍

മാഡ്രിഡ്: വിനീഷ്യസ് ജൂനിയറിനെ കൂടാതെ ബ്രസീലില്‍നിന്നും മറ്റൊരു കൗമാരതാരത്തെക്കൂടി സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കൗമാരത്തില്‍ത്തന്നെ അത്ഭുതകരമായ മികവ് തെളിയിച്ചുകഴിഞ്ഞ റെയ്‌നിയര്‍ ജീസസിനെയാണ് സ്പാനിഷ് ക്ലബ്ബ് റാഞ്ചിയത്. ബ്രസീലിയന്‍ ക്ലബ്ബ് ഫ് ളമെഗോയുടെ താരമായിരുന്ന റെയ്‌നിയര്‍ 2026വരെ റയലുമായി കരാറിലെത്തി. കരാര്‍ വിവരം റയല്‍ ഒദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

പതിനെട്ടുകാരനായ താരം തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീമിനുവേണ്ടിയാണ് കളിക്കുക. 2020 ഒളിമ്പിക്‌സിനായുള്ള ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങള്‍ നടക്കുകയാണ്. ഈ മത്സരങ്ങള്‍ക്കുശേഷം റെയ്‌നിയര്‍ റയലിലെത്തും. എത്ര തുകയ്ക്കാണ് താരത്തെ ടീമിലെടുത്തതെന്ന് വ്യക്തമല്ല. ഏതാണ്ട് 30 മില്യണ്‍ യൂറോ റെയ്‌നിയര്‍ക്കായി ചെലവഴിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

reinier

നേരത്തെ വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ തുടങ്ങിയ ബ്രസീല്‍ കൗമാര താരങ്ങളും റയലിലെത്തിയിരുന്നു. ഇരുവര്‍ക്കും 45 മില്യണ്‍ യൂറോവീതമാണ് ചെലവഴിച്ചത്. രണ്ട് കളിക്കാരും ആദ്യം റയലിന്റെ ബി ടീമിന് കളിച്ചശേഷമാണ് സീനിയര്‍ ടീമിലെത്തിയത്. കഴിഞ്ഞ സീസണില്‍ ബ്രസീലിയന്‍ ലീഗും, കോപ്പ ലിബെര്‍ട്ടഡോറെസും ഫ് ളെമിംഗോ നേടിയത് റെയ്‌നിയറിന്റെ മികവിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റെ വരവ് റയല്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതും.

Story first published: Tuesday, January 21, 2020, 14:04 [IST]
Other articles published on Jan 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+