Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൂക്കാ ജോവിച്ച് റയലിലെത്തി; ട്രാന്‍സ്ഫര്‍ വിപണിയില്‍ എറിഞ്ഞത് കോടികള്‍

മാഡ്രിഡ്: സീസണിലെ മോശം പ്രകടനത്തിനുശേഷം പുതിയ കളിക്കാരെ ടീമിലെടുത്ത് റയല്‍ മാഡ്രിഡ് ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ജര്‍മന്‍ ടീം എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ട്ടിന്റെ സെര്‍ബിയന്‍ താരം ലൂക്കോ ജോവിച്ചുമായി ക്ലബ്ബ് കരാറിലെത്തി. 67 മില്യണ്‍ ഡോളറിനാണ്(ഏകദേശം 470 കോടി രൂപ) ജോവിച്ചുമായി കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

luka-jovic

ടീമിനുവേണ്ടി മിന്നുന്ന പ്രകടനമാണ് ജോവിച്ച് സീസണില്‍ പുറത്തെടുത്തത്. യൂറോപ്പാ ലീഗില്‍ സെമി ഫൈനല്‍വരെ എത്തിയ ടീമിനായി 10 ഗോളുകളാണ് ജോവിച്ച് നേടിയത്. ജര്‍മന്‍ ലീഗില്‍ 17 ഗോളുകളും സ്വന്തമാക്കി. സെര്‍ബിയയ്ക്കായി ഇതിനകംതന്നെ 13 മത്സരങ്ങളില്‍ കളിക്കാനും ഇരുപത്തിയൊന്നുകാരന് കഴിഞ്ഞു. താരവുമായുള്ള കരാര്‍ വിവരം ബുണ്ടസ് ലീഗയ്ക്കുശേഷം റയല്‍ മാഡ്രിഡ് അടുത്തയാഴ്ച പ്രഖ്യാപിക്കും.

അടുത്ത സീസണിലേക്ക് ടീമിലെത്തുന്ന പ്രധാന താരമായി ഇതോടെ ജോവിച്ച്. ചെല്‍സിയുടെ ഈദന്‍ ഹസാര്‍ഡുമായി റയല്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് സൂപ്പര്‍താരം റയലില്‍ എത്തുക. പോര്‍ട്ടോയുടെ എഡെര്‍ മിലിട്ടാവോ, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ എന്നിവരും റയലുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്നുതവണ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗില്‍ കിരീടംനേടിയശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതാണ് റയലിന് തിരിച്ചടിയായിരുന്നു. ഇത് മറികടക്കാനാണ് ക്ലബ്ബിന്റെ ശ്രമം.

Story first published: Friday, May 17, 2019, 11:20 [IST]
Other articles published on May 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+