റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി; പകരമെത്തുന്നത് സൂപ്പര്‍ കോച്ച് കോന്റെ

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് 5-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്‌റ്റെഗുയി പുറത്ത്. പുതിയ സീസണില്‍ ടീമിന്റെ ചുമതലയേറ്റ ലോപ്‌റ്റെഗുയിക്ക് റയലിനെ വിജയങ്ങളേക്ക് നയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സമീപകാലത്തെ മോശം പ്രകടനം മുന്‍നിര്‍ത്തി ഇദ്ദേഹത്തെ പുറത്താക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തീരുമാനിച്ചു.
ലോപ്‌റ്റെഗുയിക്ക് പകരക്കാരനായി എത്തുന്നത് മുന്‍ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെയാണെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലി ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കോന്റെ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കോന്റെയെ പുറത്താക്കി മൗറീസിയോ സാറിയാണ് ഇപ്പോള്‍ ചെല്‍സി പരിശീലകന്‍.

കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍നിന്നായി റയല്‍ മാഡ്രിഡന് ഒരു ജയം മാത്രമാണ് സ്വന്തമാക്കാനായത്. സീസണ്‍ തുടക്കത്തില്‍തന്നെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് ടീമിന് തിരിച്ചടിയായി. കൂടാതെ, തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ സിനദിന്‍ സിദാന്‍ കളമൊഴിഞ്ഞതും റയലിന്റെ ദയനീയാവസ്ഥയ്ക്ക് കാരണമായി.
ലോകകപ്പിന് തൊട്ടു മുന്‍പായിരുന്നു റയല്‍ മാഡ്രിഡ് ലോപ്‌റ്റെഗുയിയെ നിയമിച്ചത്. ഇതേതുടര്‍ന്ന് സ്‌പെയിന്‍ ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകനെ പുറത്താക്കുകയും ചെയ്തിരുന്നു. കോന്റെ ചുമതലയേല്‍ക്കുന്നതോടെ റയലിന് താളം കണ്ടെത്താനാകുമെന്നാണ് ക്ലബ്ബ് അധികൃതരുടെ പ്രതീക്ഷ. കോന്റെ ബി ടീം കാസ്റ്റില്ലയുടെ പരിശീലകന്‍ സാന്റിയാഗോ സൊളാരി ആയിരിക്കും താത്കാലിക പരിശീലകന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications