Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന് റെക്കോര്‍ഡ് നഷ്ടമായി; മെസ്സിക്ക് പരിക്ക്

ബാഴ്‌സലോണ: ലാ ലീഗാ ഫുട്‌ബോള്‍ ലീഗില്‍ കഴിഞ്ഞദിവസം രാത്രി നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും സമനിലക്കുരുക്ക്. റയല്‍ വിയ്യാറയലിനോടും ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനോടുമാണ് സമനിലയില്‍ കുരുങ്ങിയത്. രണ്ടു മത്സരങ്ങളും 1-1 എന്ന സ്‌കോര്‍ അവസാനിക്കുകയായിരുന്നു.

തുടര്‍ച്ചയായ 16 മത്സരങ്ങളില്‍ ജയമെന്ന ബാഴ്‌സയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്ന റയല്‍ 17ാം മത്സരത്തില്‍ സമനിലയില്‍ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ക്യാപ്റ്റന്‍ ബ്രൂണോ സൊറിയാനോയുടെ ഗോളിലൂടെ വിയ്യാറയല്‍ ആണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിലൂടെ റയല്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.

lionel-messi

മറ്റൊരു മത്സരത്തില്‍ ബാഴ്‌സ അത്‌ലറ്റിക്കോയോട് സമനില വഴങ്ങിയത് പോയന്റുനിലയില്‍ മുന്നേറാനുള്ള ബാഴ്‌സയുടെ മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. 41ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിക് ആണ് ബാഴ്‌സയ്ക്കുവേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. ആഞ്ചല്‍ കൊറിയ അറുപത്തിയൊന്നാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് സമനിലഗോള്‍ സമ്മാനിച്ചു.

മത്സരത്തില്‍ വലതുകാലിന് പരിക്കേറ്റ മെസ്സിക്ക് മൂന്നാഴ്ച പുറത്തിരിക്കേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ വൈദ്യ പരിശോധനയ്ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമറിയിക്കുമെന്ന് ബാഴ്‌സ വക്താവ് വ്യക്തമാക്കി. 5 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ലീഗില്‍ 13 പോയന്റുമായി റയല്‍ ആണ് ഒന്നാം സ്ഥാനത്ത്. 11 പോയന്റുമായി സെവിയ രണ്ടാം സ്ഥാനത്തും 10 പോയന്റുമായി ബാഴ്‌സ മൂന്നാംസ്ഥാനത്തുമാണ്.

Story first published: Friday, September 23, 2016, 8:42 [IST]
Other articles published on Sep 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+