മുഹമ്മദ് സലയ്ക്കുവേണ്ടി കോടികള്‍ വാഗ്ദാനം; ട്രാസ്ഫര്‍ വിപണിയെ ഞെട്ടിച്ച് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിപണി സജീവമായതോടെ ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയെ കൂടാരത്തിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ശ്രമം തുടങ്ങി. സലയുമായി റയല്‍ മാഡ്രിഡ് ഏജന്റുമാര്‍ ഇതിനകംതന്നെ സംസാരിച്ചു കഴിഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സലയെ റയലിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് യൂറോപ്പിലെ സമ്മര്‍വിപണിയിലെ ഏറ്റവും വലിയ കൂടുമാറ്റമായേക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതോടെ ദുര്‍ബലരായ റയലിനെ രക്ഷിക്കാന്‍ ഇതിനകംതന്നെ ചില കരാര്‍ യാഥാര്‍ഥ്യമാക്കിയതായാണ് സൂചന. ചെല്‍സിയും ഈദന്‍ ഹസാര്‍ഡുമായും എന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ട്ടിന്റെ സെര്‍ബിയന്‍ താരം ലൂക്കോ ജോവിച്ചുമായി ക്ലബ്ബ് കരാറിലെത്തി. ഇരു താരങ്ങളുടെയും വരവിനെക്കുറിച്ച് അടുത്തദിവസംതന്നെ ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകും.
തുടര്‍ച്ചയായ രണ്ടാം സീസണിലും ലിവര്‍പൂളിനായി മിന്നുന്ന പ്രകടനമാണ് സല പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിച്ച സല ഇക്കുറിയും അത് യാഥാര്‍ഥ്യമാക്കി. ഫൈനല്‍ മത്സരം നടക്കാനിരിക്കെ ചാമ്പ്യന്മാരാകാനുള്ള സാധ്യതയും ലിവര്‍പൂളിനാണ്. സീസണില്‍ ലിവര്‍പൂളിനായി 26 ഗോളുകളും സല നേടിയിട്ടുണ്ട്. അതേസമയം, സലയെ വിട്ടുകൊടുക്കാന്‍ ലിവര്‍പൂള്‍ തയ്യാറായേക്കില്ലെന്നാണ് സൂചനകള്‍. ഇതേക്കുറിച്ച് സലയോ ലിവര്‍പൂളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications