Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിങ്‌സ് കപ്പ്: കിരീടത്തിലേക്ക് രണ്ട് ചുവട് കൂടി അടുത്ത് റയല്‍, ജിറോണയെ തകര്‍ത്ത് സെമിയില്‍

1

മാഡ്രിഡ്: യൂറോപ്യന്‍, ലോക ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് സ്‌പെയിനില്‍ നടക്കുന്ന കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ഇരുപാദങ്ങളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിറോണയെ 7-3നാണ് റയല്‍ മുക്കിയത്. കഴിഞ്ഞ ദിവസം ജിറോണയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ 3-1നായിരുന്നു റയലിന്റെ വിജയം. ആദ്യപാദത്തില്‍ റയല്‍ 4-2നു എതിരാളികളെ കെട്ടുകെട്ടിച്ചിരുന്നു. ഇതോടെ ബാഴ്‌സലോണ, റയല്‍ ബെറ്റിസ്, വലന്‍സിയ എന്നിവര്‍ക്കൊപ്പം സെമി ഫൈനല്‍ ഡ്രോയിലേക്കു റയലും ഇടംനേടി.

ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയുടെ ഇരട്ടഗോളുകളാണ് രണ്ടാം പാദത്തില്‍ റയലിന് മികച്ച ജയം സമ്മാനിച്ചത്. 27, 43 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. റയലിന്റെ മൂന്നാം ഗോള്‍ മാര്‍ക്കോസ് ലോറെന്റെയുടെ വകയായിരുന്നു. ഈ കളിയിലെ ഇരട്ടഗോള്‍ നേട്ടത്തോടെ റയലിന്റെ എക്കാലത്തെയും വലിയ ആറാമത്തെ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിന് ബെന്‍സെമ അര്‍ഹനായി. 209 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, ഇറ്റാലിയന്‍ കപ്പില്‍ കരുത്തരായ ഇന്റര്‍മിലാനെ അട്ടിമറിച്ച് ലാസിയോ സെമി ഫൈനലില്‍ കടന്നു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ററിന്റെ വിജയം. അധികസമയത്ത് ഇരുടീമുകളും 1-1ന്റെ സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്. നിശ്ചിത 90 മിനിറ്റ് ഗോള്‍രഹിതമായിരുന്നു. 108ാം മിനിറ്റില്‍ സിറോ ഇമ്മൊബൈലിന്റെ ഗോളില്‍ ലാസിയോയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ മൗറോ ഇക്കാര്‍ഡി പെനല്‍റ്റിയിലൂടെ ഇന്ററിന്റെ ഗോള്‍ മടക്കിയതോടെ ഷൂട്ടൗട്ട് വേണ്ടി വരികയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്റര്‍ താരങ്ങളായ ലൊറ്റാറോ മാര്‍ട്ടിനസ്, റജ്ദ നെയ്ന്‍ഗൊളെന്‍ എന്നിവരുടെ കിക്കുകള്‍ ലാസിയോ ഗോളി തോമസ് സ്ട്രാക്കോഷ വിഫലമാക്കി.

Story first published: Friday, February 1, 2019, 10:27 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+