ക്രിസ്റ്റ്യാനോക്ക് ക്ലബ്ബ് കരിയറില്‍ അഞ്ഞൂറ് ഗോള്‍, റയല്‍ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍
ഒസാക: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് കരിയറിലെ അഞ്ഞൂറാം ഗോളുമായി ശ്രദ്ധാകേന്ദ്രമായപ്പോള്‍ സിനദിന്‍ സിദാന്റെ റയല്‍മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പിലേക്ക് ഒരു പടി കൂടി അടുത്തു. മെക്‌സിക്കോയുടെ ക്ലബ്ബ് അമേരിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കപ്പ് പോരില്‍ ജാപനീസ് ക്ലബ്ബ് കാഷിമ അന്റ്‌ലേഴ്‌സിനെ നേരിടും.

ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളുകള്‍
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ക്ലബ്ബ് അമേരിക്കയുടെ വല കുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്റെ പാസില്‍ ബെന്‍സിമ റയലിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യാനോയുടെ ഗോള്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍. രണ്ട് തവണ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് വിഫലമായി. ലുകാസ് വാസ്‌ക്വുസിന്റെ ക്രോസ് ബോളില്‍ ക്രിസ്റ്റ്യാനോ കൃത്യമായി തലവെച്ചെങ്കിലും പന്ത് ഗോള്‍പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഒരു തവണ ബോക്‌സിനുള്ളില്‍ വെച്ച് ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടപ്പോള്‍ മറ്റൊരു ഹെഡര്‍ നേരിയ വ്യത്യാസത്തിന് ഗോളാകാതെ പോയി.

ക്രിസ്റ്റ്യാനോ ഗോളും വീഡിയോ റിവ്യൂവും
ഈ ഗോള്‍ ഓഫ് സൈഡ് അനിശ്ചിതത്വത്തില്‍ നിന്നപ്പോള്‍ റഫറി എന്റിക്വ കാസിറെസ് വീഡിയോ അസിസ്റ്റന്റ് സമ്പ്രദായത്തിലൂടെ പരിശോധിക്കുകയും ഗോള്‍ വിധിക്കുകയും ചെയ്തു.

അഞ്ഞൂറാം ക്ലബ്ബ് ഗോള്‍...
കരിയറില്‍ ക്രിസ്റ്റ്യാനോയുടെ അഞ്ഞൂറാം ക്ലബ്ബ് ഗോള്‍ ആയിരുന്നു മെക്‌സിക്കന്‍ ടീമിനെതിരെ കണ്ടത്. ക്ലബ്ബ് തലത്തില്‍ ആകെ 689 മത്സരങ്ങളില്‍ നിന്നാണ് 500 ഗോളുകളിലെത്തിയത്. റയലിനായി 367 മത്സരങ്ങളില്‍ 377 ഗോളുകള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകള്‍, സ്‌പോര്‍ട്ടിംഗിനായി 31 മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍. ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ, അഞ്ഞൂറാം കരിയര്‍ ഗോള്‍ 2015 സെപ്തംബറില്‍ മാമോക്കെതിരെ ആയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications