Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹസാര്‍ഡ് ഈ വര്‍ഷം ക്ലബ്ബിലെത്തും; പ്രതീക്ഷയോടെ റയല്‍ മാഡ്രിഡ് പ്രസിഡന്റ് പെരസ്

മാഡ്രിഡ്: ചെല്‍സി താരം ഈദന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലെത്തുമെന്ന അഭ്യൂഹം ഏറെനാളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഹസാര്‍ഡുമായുള്ള കരാര്‍ ഏറെക്കുറെ പൂര്‍ണമാകേണ്ടതായിരുന്നു. എന്നാല്‍, കൈമാറ്റത്തുകയില്‍ തര്‍ക്കം വന്നതോടെ കരാര്‍ നടപ്പായില്ല. ഇക്കുറി ഹസാര്‍ഡ് ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിനിടയിലാണ് റയല്‍ പ്രസിഡന്റ് ഫ് ളോറന്റീനോ പെരസ് ഹസാര്‍ഡിന്റെ വരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

edenhazard

ഹസാര്‍ഡില്‍ ഏറെ താത്പര്യമുണ്ട് എന്ന കാര്യം സത്യമാണെന്ന് പെരസ് സമ്മതിച്ചു. ഈ വര്‍ഷം താരം ക്ലബ്ബിലെത്തുമെന്നാണ് പ്രതീക്ഷ. കുറേ വര്‍ഷങ്ങളായി ഹസാര്‍ഡിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം അത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇതുവരെയായി ഹസാര്‍ഡുമായി കരാറിലേര്‍പ്പെട്ടിട്ടില്ല. എന്നാല്‍, അടുത്തവര്‍ഷം ചെല്‍സിയുമായുള്ള കരാര്‍ അവസാനിക്കുന്നതിനാല്‍ ഹസാര്‍ഡ് എത്തിയേക്കുമെന്നും പെരസ് പറഞ്ഞു.

റയല്‍ താരം സെര്‍ജിയോ റാമോസ് ടീം വിടാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പെരസ് വ്യക്തമാക്കി. ചൈനയില്‍നിന്നും പെരസിന് വലിയ ഓഫര്‍ വന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ക്ലബ്ബുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, റാമോസിനെ വിടാന്‍ ക്ലബ്ബ് ഒരുക്കമല്ല. ഗരേത് ബെയ്‌ലിനെ ഒഴിവാക്കാന്‍ റയലിന് താത്പര്യമുണ്ടെങ്കിലും ഒരു ടീമും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് പറഞ്ഞു.

Story first published: Tuesday, May 28, 2019, 17:53 [IST]
Other articles published on May 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+