വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീ സീസണിനുള്ള റയല്‍ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു; ബെയ്‌ലും ടീമില്‍

മാഡ്രിഡ്: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായുള്ള റയല്‍ മാഡ്രിഡ് ടീമിനെ പ്രഖ്യാപിച്ചു.അവസാന സീസണില്‍ തീര്‍ത്തും നിറം മങ്ങിയ റയല്‍ മാഡ്രിഡ് ശക്തമായ ടീമിനെയാണ് പുതിയ സീണിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ്ബ് വിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലും റയല്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

real marid

മുന്നേറ്റനിരയില്‍ ഏദന്‍ ഹസാര്‍ഡിന്റെ സാന്നിധ്യമാണ് റയലിന്റെ ഇത്തവണത്തെ പ്രധാന സവിശേഷത.ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം നികത്താന്‍ ചെല്‍സിയില്‍ നിന്ന് വമ്പന്‍ പ്രതിഫലത്തിലാണ് ഹസാര്‍ഡിനെ റയല്‍ ടീമിലെത്തിച്ചത്. അവസാന സീസണിലെ മുന്നേറ്റനിരയില്‍ കാര്യമായ മാറ്റം ഇത്തവണ ഇല്ല.ഗാരത് ബെയ്‌ലിനൊപ്പം കരിം ബെന്‍സേയും ടീമില്‍ ഇടം പിടിച്ചു.മാര്‍ക്കോ അസെന്‍സിയോ,ബ്രസീലിന്റെ വണ്ടര്‍ബോയ് വിനീഷ്യസ് ജൂനിയര്‍,ജോവിക്ക്,റോഡ്രിഗോ,കൂബോ,മരിയാനോ എന്നിവരും മുന്നേറ്റനിരയില്‍ അവസരം തേടുന്നു.

മധ്യനിരയിലും കാര്യമായ മാറ്റങ്ങളില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പോള്‍ ബോഗ്ബയെ ടീമിലെത്തിക്കാനുള്ള റയലിന്റെ ശ്രമങ്ങളെല്ലാം വിഫലമായതോടെ നിലവിലെ താരങ്ങളെ നിലനിര്‍ത്താന്‍ സിദാന്‍ തീരുമാനിക്കുകയായിരുന്നു.ടോണി ക്രൂസ്,ലൂക്കാ മോഡ്രിച്ച്,ഇസ്‌കോ,ഫിഡാല്‍ഗോ,സിയോണി എന്നിവര്‍ക്കാണ് മധ്യനിരയുടെ ചുമതല.

ലോകകപ്പ്: 911!! കോലിക്ക് ട്രോളോട് ട്രോള്‍... സെമി ശാപം തീരുന്നില്ല, വീണ്ടും ഫ്‌ളോപ്പ്ലോകകപ്പ്: 911!! കോലിക്ക് ട്രോളോട് ട്രോള്‍... സെമി ശാപം തീരുന്നില്ല, വീണ്ടും ഫ്‌ളോപ്പ്

പ്രതിരോധത്തില്‍ കരുത്ത് കൂടുതലാണ്.ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് കരുത്തുപകരുന്ന പ്രതിരോധത്തില്‍ കര്‍വാചല്‍,വരാനെ,നാച്ചോ,മാഴ്‌സലോ,ഒഡ്രിസോള,മെന്‍ഡി,ഡി ല ഫ്യൂയന്റി.ജാവി ഹെര്‍ണാണ്ടസ് എന്നിവരും സ്ഥാനം പിടിച്ചു.വലകാക്കാന്‍ കോര്‍ട്ടോയിസ്,നവാസ്,ലുനിന്‍,ആല്‍ട്യൂബ് എന്നിവരും റയലിനൊപ്പമുണ്ട്.

അമേരിക്കയിലാണ് റയലിന്റെ മുന്നൊരുക്കം. ഈ മാസം 21ന് ബയേണ്‍ മ്യൂണിക്കുമായി റയല്‍ സന്നാഹ മത്സരം കളിക്കുന്നുണ്ട്.24ന് ആഴ്‌സണലുമായും കളിക്കുന്നുണ്ട്.

Story first published: Thursday, July 11, 2019, 10:44 [IST]
Other articles published on Jul 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X