വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രതിസന്ധികള്‍ മാറാതെ റയല്‍ മാഡ്രിഡ്..സിദാനും പിഴക്കുന്നു? ഇനി എന്ത്

Red alert for Real Madrid: Only seven wins from their last 21 matches

മാഡ്രിഡ്: അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റയല്‍ മാഡ്രിഡ് പുറത്തെടുത്തത്. ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്മാരുടെ നിര പലതവണ നാണംകെട്ടതിന് അവസാന സീസണ്‍ സാക്ഷ്യം വഹിച്ചതോടെ അടിമുടി മാറ്റത്തിന് റയല്‍ മാഡ്രിഡ് തയ്യാറായി. പരിശീലകനായി സിനദിന്‍ സിദാനെ തിരികെ എത്തിച്ച റയല്‍ പുതിയ സീസണിനായുള്ള അണിയൊരുക്കം ശക്തമാക്കി. ചെല്‍സിയില്‍നിന്ന് ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിച്ച് റയല്‍ കൈമാറ്റ ജാലകത്തില്‍ കരുത്ത് തെളിയിച്ചെങ്കിലും പ്രീ സീസണിലെ ടീമിന്റെ പ്രകടനം ആരാധകരില്‍ ആശങ്ക സൃഷ്ടിക്കുന്നു.

ടീമിലെ സീനിയര്‍ താരങ്ങളുടെ മോശം ഫോമും ഗാരത് ബെയ്‌ലും സിനദിന്‍ സിദാനും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ക്ലബ്ബിനെ ബാധിച്ചിട്ടുണ്ടെന്നാണ് നിലവിലെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടമുയര്‍ത്തിയ റയല്‍ മാഡ്രിഡിന്റെ പ്രതാപം ഇന്ന് കണക്കുകളില്‍ മാത്രം ഒതുങ്ങുന്നു. ടീമിനെ പഴയ ഫോമിലേക്കെത്തിക്കാന്‍ സിദാന്‍ ശ്രമം ശക്തമാക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ റയല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. റയലിന്റെ നിലവിലെ പ്രധാന പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്.

ഔഡി കപ്പ് ഫുട്‌ബോള്‍: ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍ ഔഡി കപ്പ് ഫുട്‌ബോള്‍: ബയേണ്‍ മ്യൂണിക്ക് ഫൈനലില്‍

ബെയ്ല്‍ - സിദാന്‍ പോര്

ബെയ്ല്‍ - സിദാന്‍ പോര്

ഗാരത് ബെയ്‌ലും പരിശീലകന്‍ സിദാനും തമ്മിലുള്ള അഭിപ്രായഭിന്നത റയലില്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.മോശം ഫോമിലുള്ള ബെയ്‌ലിനെ വേണ്ടെന്ന നിലപാട് സിദാന്‍ സ്വീകരിച്ചതാണ് പ്രശ്‌നത്തിന് കാരണം.റയല്‍ വിടാന്‍ ബെയ്ല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും റയലിന്റെ പ്രതീക്ഷക്കൊത്ത പ്രതിഫലം ലഭിക്കാത്തതിനാല്‍ ഇതും നടക്കുന്നില്ല.ചൈനീസ് ക്ലബ്ബില്‍ നിന്ന് ബെയ്‌ലിനായി ലഭിച്ച വമ്പന്‍ ഓഫര്‍ റയല്‍ നിരസിച്ചതും താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു.

ഒത്തിണക്കമില്ലാത്ത ടീം

ഒത്തിണക്കമില്ലാത്ത ടീം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ റയലിലെ ഒത്തിണക്കം നഷ്ടമായെന്ന് പറഞ്ഞാലും തെറ്റില്ല. മികച്ച ടീമെന്ന നിലയില്‍ കെട്ടുറപ്പുണ്ടായിരുന്ന റയലിന് ഇന്നതില്ല.പ്രതിരോധത്തില്‍ മാഴ്‌സലോ,സെര്‍ജിയോ റാമോസ് എന്നീ വമ്പന്മാരൊക്കെ നനഞ്ഞ പടക്കംപോലെയാണ്. മുന്നേറ്റത്തില്‍ കരിം ബെന്‍സേമ എന്ന ഒറ്റപ്പേരിലേക്ക് റയലിന് ചുരുങ്ങേണ്ടി വന്നു എന്നതാണ് വസ്തുത. വിനീഷ്യസ് ജൂനിയറിന് വമ്പന്‍ മത്സരത്തില്‍ ഫോമിലേക്കുയരാന്‍ സാധിക്കുന്നില്ല.

ഹസാര്‍ഡ് നഷ്ടകച്ചവടമോ?

ഹസാര്‍ഡ് നഷ്ടകച്ചവടമോ?

ചെല്‍സിയുടെ കുന്തമുനയായിരുന്ന ഹസാര്‍ഡിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് പിഴച്ചോ? നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സ്പാനിഷ് തന്ത്രങ്ങള്‍ക്ക് കീഴില്‍ ഹസാര്‍ഡിന് ശോഭിക്കാന്‍ കഴിയുന്നില്ല. റൊണാള്‍ഡോയുടെ പകരക്കാരനായി ഹസാര്‍ഡിനെ റയല്‍ പരിഗണിക്കുന്നുണ്ടെങ്കിലും അതിനോട് നീതി പുലര്‍ത്താന്‍ താരത്തിന് കഴിയുന്നില്ല. പ്രീ സീസണിലെ മോശം ഫോമില്‍ നിന്ന് താരം പഴയ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Wednesday, July 31, 2019, 18:28 [IST]
Other articles published on Jul 31, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X