Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന് 'എട്ടിന്റെ' പണി കൊടുത്ത് ലെഗന്‍സ്... ചെല്‍സിയെ വീഴ്ത്തി ആഴ്‌സനല്‍ ഫൈനലില്‍

ലണ്ടന്‍/മാഡ്രിഡ്: യൂറോപ്യന്‍ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ഒന്നിനു പിറകെ ഒന്നായി തിരിച്ചടികള്‍ തുടരുകയാണ്. കിങ്‌സ് കപ്പില്‍ (കോപ്പാ ഡെല്‍ റേ) നിന്ന് ഞെട്ടിക്കുന്ന തോല്‍വിയോട റയല്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെഗന്‍സിനോടാണ് റയല്‍ പരാജയപ്പെട്ടത്.

1

അതേസമയം, ഇംഗ്ലീഷ് ലീഗ് കപ്പില്‍ (കറാബാവോ കപ്പ്) വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ചെല്‍സിയെ അടിയറവ് പറയിച്ച് ആഴ്‌സനല്‍ ഫൈനലില്‍ കടന്നു. രണ്ടാംപാദ സെമി ഫൈനലില്‍ ഗണ്ണേഴ്‌സ് 2-1ന് ബ്ലൂസിനെ വീഴ്ത്തുകയായിരുന്നു. അതേസമയം, ഫ്രഞ്ച് കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ കിരീട ഫേവറിറ്റുകളായ പിഎസ്ജി പ്രീക്വാര്‍ട്ടറിലേക്കു കുതിച്ചു.

കിങ്‌സ് കപ്പില്‍ സ്വന്തം മൈതാനത്താണ് ലെഗന്‍സിനോട് റയല്‍ 1-2ന് നാണംകെട്ടത്. ഒന്നാംപാദത്തില്‍ ജയിച്ച റയലിന് സെമിയിലെത്താന്‍ സമനില മാത്രം മതിയായിരുന്നു. എന്നാല്‍ 1-2ന്റെ ഞെട്ടിക്കുന്ന തോല്‍വി അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 ആയതോടെ റയലിന്റെ ഗ്രൗണ്ടില്‍ നേടിയ രണ്ടു എവേ ഗോള്‍ ലെഗന്‍സിനെ സെമി ഫൈനലിലെത്തിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജാവിയര്‍ എറാസോയും ഗബ്രിയേലുമാണ് ലെഗന്‍സിനായി ലക്ഷ്യം കണ്ടത്. റയലിന്റെ ഗോള്‍ കരീം ബെന്‍സെമയുടെ വകയായിരുന്നു.

2

ഹോംഗ്രൗണ്ടായ എമിറേറ്റ്‌സില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ചെല്‍സിയെ ആഴ്‌സനല്‍ കീഴടക്കിയത്. ഒന്നാംപാദം ഗോള്‍രഹിതമായി പിരിഞ്ഞതിനാല്‍ ഈ മല്‍സരം ഇരുടീമിനും ഒരുപോലെ നിര്‍ണായകമായിരുന്നു. ഏഴാം മിനിറ്റില്‍ തന്നെ ഈഡന്‍ ഹസാര്‍ഡിലൂടെ ചെല്‍സി മുന്നിലെത്തിയെങ്കിലും അഞ്ചു മിനിറ്റിനുള്ളില്‍ ആഴ്‌സനല്‍ തിരിച്ചടിച്ചു. നാച്ചോ മോണ്‍റിയലായിരുന്നു സ്‌കോറര്‍. 60ാം മിനിറ്റില്‍ ്ഗ്രാനിത് സാക്കയാണ് ആഴ്‌സനലിന്റെ വിജയഗോള്‍ നിക്ഷേപിച്ചത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആഴ്‌സനലിന്റെ എതിരാളികള്‍.

3

ഫ്രഞ്ച് കപ്പില്‍ പിഎസ്ജി 4-2ന് ഗ്വിന്‍ഗാംപിനെയാണ് തുരത്തിയത്. ഒരു സെല്‍ഫ് ഗോളിനൊപ്പം അഡ്രിയാന്‍ റാബിയറ്റ്, ജാവിയര്‍ പാസ്റ്റോറെ, മാര്‍ക്വിഞ്ഞോസ് എന്നിവരുടെ ഗോളുകളും പിഎസ്ജിയയുടെ ജയം അനായാസമാക്കി.

Story first published: Thursday, January 25, 2018, 9:27 [IST]
Other articles published on Jan 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+