Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എയ്ബറിനെ കീഴടക്കി റയലിന്റെ തിരിച്ചുവരവ്, ബാഴ്‌സയുമായി അഞ്ച് പോയിന്റ് അകലം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വിജയത്തോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്ത്. എയ്ബറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കരുത്തറിയിച്ചത്.

പതിനെട്ടാം മിനുട്ടില്‍ റോഡ്രിഗസ് ഒലിവേരയുടെ സെല്‍ഫ് ഗോളില്‍ റയല്‍ ലീഡെടുത്തു. ഇരുപത്തെട്ടാം മിനുട്ടില്‍ യുവ സെന്‍സേഷന്‍ അസെന്‍സിയോയുടെ വകയാണ് ഗോള്‍. എണ്‍പത്തിരണ്ടാം മിനുട്ടില്‍ ബ്രസീലിയന്‍ വിംഗര്‍ മാര്‍സെലോയും റയലിനായി സ്‌കോര്‍ ചെയ്തു (3-0).

barcelona

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഗോളടിക്കാന്‍ സാധിച്ചില്ല. സീസണില്‍ ഒരു ലാ ലിഗ ഗോള്‍ മാത്രമാണ് പോര്‍ച്ചുഗല്‍ സ്‌ട്രൈക്കറുടെ പേരിലുള്ളത്. എയ്ബറിനെതിരെ നിരവധി അവസരങ്ങളാണ് പാഴാക്കിയത്. ഗോള്‍ കീപ്പര്‍ മാര്‍കോ മിട്രോവിചിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുമായതോടെ റൊണാള്‍ഡോ നിരാശനായി.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഇരുപത് പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പിറകിലായത് അത്‌ലറ്റിക്കോ മാഡ്രിഡ്. 21 പോയിന്റുള്ള വലന്‍സിയ രണ്ടാം സ്ഥാനത്തും 25 പോയിന്റുള്ള ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും നില്‍ക്കുന്നു. ബാഴ്‌സയുമായുള്ള അഞ്ച് പോയിന്റ് അകലമാണ് റയല്‍ കോച്ച് സിനദിന്‍ സിദാനെ അസ്വസ്ഥനാക്കുന്നത്.

ലാ ലിഗ റിസള്‍ട്ട്..

സെല്‍റ്റ വിഗോ 0-1

റയല്‍ മാഡ്രിഡ് 3-0 എയ്ബര്‍

വിയ്യാറയല്‍ 4-0 ലാസ് പല്‍മാസ്

ലെഗാനെസ് 1-0 അത്‌ലറ്റിക്കോ ബില്‍ബാവോ

Story first published: Monday, October 23, 2017, 9:35 [IST]
Other articles published on Oct 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+