Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിദാന് ആയുസ്സ് നീട്ടിക്കിട്ടി... റൊണാള്‍ഡോയ്ക്ക് നന്ദി, റയല്‍ വിജയവഴിയില്‍

മാഡ്രിഡ്: പരിശീലകസ്ഥാനം തുലാസിലായ ഫ്രഞ്ച് ഇതിഹാസവും റയല്‍ മാഡ്രിഡ് കോച്ചുമായ സിനദിന്‍ സിദാന് ആശ്വസിക്കാം. പരിശീലകസ്ഥാനത്തു നിന്നു ഉടന്‍ പുറത്താക്കപ്പെടില്ലെന്നതു തന്നെ കാരണം. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു സിദാന്‍. എന്നാല്‍ സ്പാനിഷ് ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ റയല്‍ നേടിയ മിന്നുന്ന ജയം സിദാനെ രക്ഷിച്ചു. വലന്‍സിയയെ 4-1നാണ് റയല്‍ തുരത്തിയത്.

1

ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇരട്ടഗോളുമായി റയലിന്റെ ഹീറോയായത്. രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു. മാര്‍സെലോയും ടോണി ക്രൂസുമാണ് മറ്റു സ്‌കോറര്‍മാര്‍. ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ വിയ്യാറയല്‍ 4-2ന് റയല്‍ സോസിഡാഡിനെ കെട്ടുകെട്ടിച്ചു.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസ് ജയത്തോടെ മുന്നേറി. ചീവോയ്‌ക്കെതിരേ 2-0നായിരുന്നു യുവന്റസിന്റെ വിജയം. യുവന്റസിന്റെ രണ്ടു ഗോളും രണ്ടാംപകുതിയിലായിരുന്നു. സമി ഖെദീറയും ഗോണ്‍സാലോ ഹിഗ്വയ്‌നുമാണ് സ്‌കോറര്‍മാര്‍. ജയത്തോടെ നാപ്പോളിയെ പിന്തള്ളി യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

2

ജര്‍മന്‍ ലീഗില്‍ നിലവിലെ വിജയികളായ ബയേണ്‍ മ്യൂണിക്ക് 5-2ന് ഹോഫെന്‍ഹെയിമിനെ മുക്കി. അഞ്ചു വ്യത്യസ്ത താരങ്ങളാണ് കളയില്‍ ബയേണിനായി ഗോള്‍ നേടിയത് എന്നതാണ് ശ്രദ്ധേയം. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 4-0ന് മോണ്ട്‌പെല്ലിയറിനെ തകര്‍ത്തുവിട്ടു. സൂപ്പര്‍ താരം നെയ്മറുടെ ഇരട്ടഗോളാണ് പിഎസ്ജിക്ക് അനായാസ വിജയം സമ്മാനിച്ചത്.

Story first published: Sunday, January 28, 2018, 9:23 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+