Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ മാഡ്രിഡ് കുരുങ്ങി; ബാഴ്‌സലോണ ഒറ്റയ്ക്ക് തലപ്പത്ത്

മാഡ്രിഡ്: സ്വന്തം മൈതാനത്ത് അപ്രതീക്ഷിത സമനില വഴങ്ങിയ റയല്‍ മാഡ്രിഡ് ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക രണ്ട് പോയന്റ് ലീഡു നല്‍കി. അത്‌ലറ്റിക് ക്ലബ്ബ് ആണ് റയലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ലീഗില്‍ 18 കളികളില്‍നിന്നും 39 പോയന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 37 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തുമാണ്. അത്‌ലറ്റിക്കിനെതിരെ മത്സരത്തിന്റെ 70 ശതമാനവും പന്ത് കൈവശം വെച്ചിട്ടും റയലിന് ഗോളടിക്കാനായില്ല.

ലാ ലീഗയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു, കൊറിയ(58), മൊറാട്ട(84) എന്നിവരാണ് അത്‌ലറ്റിക്കോയുടെ സ്‌കോറര്‍മാര്‍. ബാര്‍ട്ര(90+3) ബെറ്റിസിനായും ഗോള്‍ സ്‌കോര്‍ ചെയ്തു. മറ്റു മത്സരങ്ങളില്‍ ലെഗാനെസ് എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. റയല്‍ സൊസൈഡാഡ് ഒസാസുനയേയും(4-3), ലെവാന്റെ സെല്‍റ്റ വിഗോയേയും(3-1) തോല്‍പ്പിച്ചു.

realmadridvsathleticclub

ഇറ്റാലിയന്‍ സീരി എ യില്‍ മിലാന്‍ അഞ്ച് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. അറ്റ്‌ലാന്റയാണ് മിലാനെ നാണംകെടുത്തതിയത്. ബൊളോഗന ലീസിനേയും(3-2) നാപ്പോളി സസൗളോ(2-1)യേയും തോല്‍പ്പിച്ചപ്പോള്‍ പാര്‍മയും ബ്രെസിക്കയും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 17 കളികളില്‍നിന്നും 42 പോയന്റുമായി ഇന്റര്‍ മുന്നില്‍നില്‍ക്കുമ്പോള്‍ ഇത്രയും പോയന്റുമായി യുവന്റസ് രണ്ടാംസ്ഥാനത്താണ്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ദസ്സല്‍ഡോര്‍ഫ് 2-1ന് യൂണിയന്‍ ബര്‍ലിനെ തോല്‍പ്പിച്ചപ്പോള്‍ പാഡെര്‍ബോണ്‍ 2-1ന് ഫ്രാങ്ക്ഫുര്‍ട്ടിനെ മറികടന്നു. ലീഗില്‍ 17 കളികളില്‍നിന്നും 37 പോയന്റുമായി ലെയ്പ്‌സിഗ് ഒന്നാമതും 35 പോയന്റുമായി ഗ്ലാഡ്‌ബെഷ് രണ്ടാമതും നല്‍ക്കുന്നു. ബയേണ്‍ 33 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

Story first published: Monday, December 23, 2019, 9:59 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+