Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ റയലിന് സമനില; ലീഗിലെ രണ്ടാം സ്ഥാനം പോലും ഇത്തവണയില്ല

മാഡ്രിഡ്: ഗെറ്റാഫെയ്‌ക്കെതിരെ നടന്ന ലാ ലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് സമനില. ഇതോടെ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. 34 കളികളില്‍ നിന്നും റയലിന് 65 പോയന്റ് മാത്രമാണുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്നും ബാഴ്‌സലോണ 80 പോയന്റുമായി ഒന്നാം സ്ഥാനത്തും 71 പോയന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.

real madrid

ലീഗില്‍ നാലാം സ്ഥാനത്തുള്ള ഗെറ്റാഫെയ്‌ക്കെതിരെ പന്തടക്കത്തില്‍ മേധാവിത്വം കാട്ടിയിട്ടും റയലിന് ഗോളടിക്കാന്‍ കഴിഞ്ഞില്ല. മുന്നേറ്റനിര അവസരങ്ങള്‍ തുലച്ചതാണ് ടീമിന് തിരിച്ചടിയായത്. മത്സരത്തില്‍ തങ്ങള്‍ ജയം അര്‍ഹിച്ചിരുന്നതായി പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. മത്സരഫലത്തില്‍ സന്തുഷ്ടനല്ലെങ്കിലും കളിച്ച രീതിയില്‍ താന്‍ സന്തോഷവാനാണെന്ന് സിദാന്‍ പറഞ്ഞു.

ഞായറാഴ്ച ലവന്റെയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്‌സയ്ക്ക് ലീഗ് ജേതാക്കളാകാം. ബാഴ്‌സയേക്കാള്‍ 15 പോയന്റോളം പിന്നിലുള്ള റയല്‍ മാഡ്രിഡ് ഇക്കുറി മോശം പ്രകടനമാണ് പുറത്തെടുത്തത്. പരിശീലകനെ മാറ്റിയതും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതും റയലിന് തിരിച്ചടിയായി. റയലിനോട് സമനില പിടിച്ച ഗെറ്റാഫെ ചാമ്പ്യന്‍സ് ലീഗ് സ്‌പോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Story first published: Friday, April 26, 2019, 13:53 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+