Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഡ്രിചിനും, ടോണി ക്രൂസിനും പിന്നാലെ റയലില്‍ ഗാരെത് ബെയ്‌ലിന് സംഭവിച്ചത്‌

മാഡ്രിഡ്: വെയില്‍സിന്റെ അതിവേഗക്കാരനായ വിംഗര്‍ ഗാരെത് ബെയ്‌ലിനെ റയല്‍മാഡ്രിഡ് കൈവിടാന്‍ ഉദ്ദേശിക്കുന്നില്ല. ബെയ്‌ലിന് 2022 വരെ പുതിയ കരാര്‍ റയല്‍മാഡ്രിഡ് നല്‍കി. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചിനും ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിനും പുതിയ കരാര്‍ നല്‍കിയതിന് പിന്നാലെയാണിത്.

2013 ലാണ് ബെയില്‍ ടോട്ടനം ഹോസ്പറില്‍ നിന്ന് റയലിലെത്തുന്നത്. ആറ് വര്‍ഷ കരാറിലായിരുന്നു ഇത്. അതാകട്ടെ അന്ന് 85 ദശലക്ഷം പൗണ്ടിന്റെ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ അഞ്ച് കിരീടങ്ങള്‍ നേടിയ റയല്‍ മാഡ്രിഡ് നിരയില്‍ ബെയ്‌ലിന്റെ ശക്തി സാന്നിധ്യമുണ്ടായിരുന്നു. 90 ലാ ലിഗ മത്സരങ്ങളില്‍ നിന്ന് അമ്പത് ഗോളുകളും 32 അസിസ്റ്റുകളുമായി ബെയില്‍ റയലില്‍ നിറഞ്ഞു നില്‍ക്കുന്നു.

bale

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സിമയും ഗാരെത് ബെയ്‌ലും ചേരുന്ന അറ്റാക്കിംഗ് നിര ബാഴ്‌സലോണയുടെ മെസി, സുവാരസ്, നെയ്മര്‍ ത്രയങ്ങള്‍ക്കുള്ള റയലിന്റെ മറുപടിയാണ്. ബി (ബെയില്‍) ബി(ബെന്‍സിമ) സി (ക്രിസ്റ്റ്യാനോ) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അറ്റാക്ക് നിരയും ഇത് തന്നെ.

Story first published: Monday, October 31, 2016, 19:24 [IST]
Other articles published on Oct 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+