റൊണാള്‍ഡോയ്ക്ക് പകരം റയല്‍ മാഡ്രിഡിന് വേണ്ടത് ഹാരി കെയിനിനെ
മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയിട്ട് ഒരു മാസമാകാറായെങ്കിലും പകരക്കാരനെ കണ്ടെത്താന്‍ സ്പാനിഷ് വമ്പന്മാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ലോകത്തെ സൂപ്പര്‍ താരങ്ങളെയെല്ലാം വലവീശിപ്പിടിക്കുന്ന റയല്‍ മാഡ്രിഡ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ തണുപ്പന്‍ മട്ടിലാണ്.
ചെല്‍സിയുടെ ഈഡന്‍ ഹസാര്‍ഡ് ക്രിസ്റ്റ്യാനോയ്ക്ക് ചേരുന്ന പകരക്കാരനാണ്. എന്നാല്‍, ചെല്‍സിയുമായുള്ള ട്രാന്‍സ്ഫര്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ലാത്തതോടെ ആരാധകര്‍ കലിപ്പ് തുടങ്ങിയിട്ടുണ്ട്. റൊണാള്‍ഡോയ്ക്ക് പകരം ടോട്ടനത്തില്‍ നിന്നും ഇംഗ്ലീഷ് താരം ഹാരി കെയിനിനെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ ആരാധകരുടെ ആവശ്യം.

ഒരു സ്പാനിഷ് മാധ്യമം ഓണ്‍ലൈനില്‍ നടത്തിയ വോട്ടെടുപ്പില്‍ കെയിനിനാണ് മുന്‍തൂക്കം ലഭിച്ചത്. 26 ശതമാനം പേര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കൈക്കലാക്കിയ കെയിനിന്റെ പേര്‍ നിര്‍ദ്ദേശിച്ചു. 14 ശതമാനം വോട്ടു ലഭിച്ച പിഎസ്ജിയുടെ എഡിസണ്‍ കവാനിയും ഇന്റര്‍ മിലാന്റെ മൗറോ ഇക്കാര്‍ഡിയും തൊട്ടുപിന്നിലുണ്ട്.
ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലിയോണിന്റെ മരിയാനോ ലോപസ്, വലന്‍സിയയുടെ റോഡ്രിഗോ എന്നിവരും പട്ടികയിലുണ്ട്. ഈദന്‍ ഹസാര്‍ഡ്, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരെ തെരഞ്ഞെപ്പില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം, ഏതു താരം വന്നാലും 9 വര്‍ഷം റയല്‍ മാഡ്രിഡില്‍ നിറഞ്ഞുനിന്ന ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനാകില്ലെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications