Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്തായാല്‍ പറയും ഈ കപ്പിന് അത്ര തലയെടുപ്പില്ലെന്ന്, റയലിനെ പരിഹസിച്ച് ബാഴ്‌സ താരം!

മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ കപ്പ് അത്ര മോശപ്പെട്ട ചാമ്പ്യന്‍ഷിപ്പാണോ ? ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജോഡി അല്‍ബ പറയുന്നത് ടൂര്‍ണമെന്റില്‍ ആദ്യം പുറത്താകുന്നവര്‍ക്ക് ഇത് മോശം ചാമ്പ്യന്‍ഷിപ്പായി തോന്നും എന്നാണ്.

റയല്‍മാഡ്രിഡ് ടീമിനെ പരിഹസിക്കാന്‍ വേണ്ടിയാണ് അല്‍ബ ഇത് പറഞ്ഞിരിക്കുന്നത്. സെല്‍റ്റ വിഗോയോട് തോറ്റ് റയല്‍മാഡ്രിഡ് പുറത്തായിരുന്നു. റയല്‍ കോപ ഡെല്‍ റേക്ക് വലിയപ്രാധാന്യം കല്പിക്കുന്നില്ലെന്നായിരുന്നു പുറത്തായതിന് ശേഷമുള്ള അഭിപ്രായപ്രകടനം.

lionelmessi-barca

എന്നാല്‍ ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും പോലെ ബാഴ്‌സലോണ നേടാന്‍ ആഗ്രഹിക്കുന്ന ചാമ്പ്യന്‍ഷിപ്പാണ് കോപ ഡെല്‍ റേയെന്ന് ജോഡി അല്‍ബ പറഞ്ഞു. റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ കപ്പിന്റെ സെമിഫൈനലിലെത്തിയിട്ടുണ്ട്. റയല്‍മാഡ്രിഡ് ആദ്യ പാദത്തില്‍ 2-0ന് തോല്‍ക്കുകയും രണ്ടാം പാദത്തില്‍ 2-2ന് സമനിലയാവുകയും ചെയ്തു. ഇതോടെ ഇരുപാദത്തിലുമായി 4-2ന് സെല്‍റ്റയോട് തോറ്റ് സെമി കാണാതെ പുറത്തായി.

Story first published: Saturday, January 28, 2017, 15:56 [IST]
Other articles published on Jan 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+