Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാദിയോ മാനെയ്ക്കായി വലവിരിച്ച് റയല്‍ മാഡ്രിഡ്; ചര്‍ച്ചകള്‍ തുടങ്ങി

ലണ്ടന്‍: ലിവര്‍പൂള്‍ താരം സാദിയോ മാനെയെ ജനുവരി ട്രാന്‍സ്ഫറില്‍ ടീമിലെത്തിക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം തുടങ്ങി. ലിവര്‍പൂളിന് സീസണില്‍ വമ്പന്‍ കുതിപ്പ് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മാനെയാണ്. ഒട്ടേറെ മത്സരങ്ങളില്‍ നിര്‍ണായക ഗോള്‍ നേടിയും ഗോളവസരമൊരുക്കിയും മാനെ തിളങ്ങി. ലാ ലീഗയില്‍ ബാഴ്‌സലോണയുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന റയലിന് മാനെയുടെ വരവ് മേല്‍ക്കൈ നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.

കൂടുമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മാനെയുമായി റയല്‍ ഇക്കാര്യത്തില്‍ സംസാരിച്ചു. ഗരേത് ബെയ്‌ലും, ജെയിംസ് റോഡ്രിഗസും ജനുവരി ട്രാന്‍സ്ഫറില്‍ റയല്‍ വിടുമെന്ന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ വമ്പന്‍ താരത്തെ കൂടാരത്തിലെത്തിക്കാനാണ് റയലിന്റെ ശ്രമം. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ നേരിട്ട് മാനെയോട് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ സംസാരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

sadiomane

അതേസമയം, ലിവര്‍പൂള്‍ മാനെയെ കൈമാറുന്ന കാര്യത്തില്‍ സമ്മതം നല്‍കിയിട്ടില്ല. ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് സ്വന്തമാക്കാനുള്ള കുതിപ്പിലാണ് ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരുമായി 10 പോയന്റിലധികം ലീഡു നേടിക്കഴിഞ്ഞ ലിവര്‍പൂള്‍ ഇക്കുറി നേട്ടം കൈപ്പിടിയിലൊതുക്കിയേക്കും. ചരിത്രനേട്ടത്തനരികില്‍ നില്‍ക്കെ മാനെയെപ്പോലെ ഒരു താരത്തെ കൈമാറി ലിവര്‍പൂള്‍ അബദ്ധം കാട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Story first published: Wednesday, January 1, 2020, 17:39 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+