Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെര്‍ജിയോ റാമോസ് റയലിന്റെ പടിയിറങ്ങുന്നു, കരാര്‍ പുതുക്കില്ല; സ്ഥിരീകരിച്ച് ക്ലബ്ബ്

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പമുള്ള 16 വര്‍ഷത്തെ കരാറിന് അവസാനം കുറിച്ച് സെര്‍ജിയോ റാമോസ്. ടീമിന്റെ പ്രതിരോധത്തിലെ വന്മതിലായിരുന്ന റാമോസ് നായകനെന്ന നിലയില്‍ ടീമിനെ ജയിപ്പിക്കാന്‍ ഏതറ്റംവരെയും പോകുന്ന പ്രകൃതക്കാരനായിരുന്നു. ഫുട്‌ബോളിലെ ഗുഡ് സര്‍ട്ടിഫിക്കറ്റിനുടമയല്ലാത്ത വഴക്കാളിയായ,പരുക്കനായ താരമായിരുന്നെങ്കിലും റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബിനെ സംബന്ധിച്ച് ഇക്കാലയളവില്‍ ടീമിന്റെ നെടുന്തൂണായിരുന്നു റാമോസ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന ഇതിഹാസം പടിയിറങ്ങിയപ്പോഴും റയലിനെ കരുത്തോടെ മുന്നോട്ട് നയിച്ച നായകനാണ് റാമോസ്. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. അദ്ദേഹത്തിനായി യാത്രയയപ്പും ക്ലബ്ബ് ഒരുക്കുന്നുണ്ട്. 16 സീസണുകളില്‍ ഒരു ക്ലബ്ബിനൊപ്പം തുടരുകയെന്നത് ഫുട്‌ബോളില്‍ എളുപ്പമുള്ള കാര്യമല്ല. അതുതന്നെയാണ് റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് റാമോസിനെ പ്രിയങ്കരനാക്കുന്നത്.

sergioramos

2005ല്‍ സെവിയ്യയില്‍ നിന്നാണ് റാമോസ് റയല്‍ മാഡ്രിഡിലേക്ക് എത്തുന്നത്. പ്രതിരോധിക്കുന്നതിനായി ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത റാമോസ്് ചുരുങ്ങിയ കാലം കൊണ്ട് തന്നെ റയലിന്റെ പ്രതിരോധത്തിലെ നിര്‍ണ്ണായക താരമായി മാറി. 671 മത്സരത്തില്‍ നിന്ന് 101 ഗോളുകളാണ് അദ്ദേഹം നേടിയത്. ഈ മാസത്തോടെയാണ് റയലുമായുള്ള റാമോസിന്റെ കരാര്‍ അവസാനിക്കുന്നത്.

റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് ലാലിഗ കിരീടങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ ഇത്തവണ റയലിനെ കിരീടം ചൂടിക്കാന്‍ റാമോസിനായില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നാല് തവണ റയലിനൊപ്പം അദ്ദേഹം നേടി. ടീം ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ കപ്പിത്താനായി ഉണ്ടായിരുന്നത് റാമോസ് ആയിരുന്നു. നാല് ക്ലബ്ബ് ലോകകപ്പ്,മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്,നാല് സൂപ്പര്‍ കോപ്പ,രണ്ട് കോപ്പാ ഡെല്‍ റേ കിരീടങ്ങളും റയലിനൊപ്പം അദ്ദേഹം സ്വന്തമാക്കി.

സ്‌പെയിനിനൊപ്പം 2010ലെ ലോകകപ്പ് കിരീടം,രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. റയലിനൊപ്പമുള്ള കാലയളവില്‍ നിരവധി വ്യക്തിഗത പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 35കാരനായ റാമോസ് ഇനി എങ്ങോട്ട് പോകുമെന്നത് കണ്ടറിയണം. തന്റെ മുന്‍ ക്ലബ്ബായ സെവിയ്യയിലേക്കാണ് അദ്ദേഹത്തിന്റെ മടങ്ങിപ്പോക്കെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

കളിക്കളത്തിലെ വില്ലനായിരുന്ന റാമോസ് ലാലിഗയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ ലഭിച്ച താരമാണ്. 191 കാര്‍ഡുകളാണ് അദ്ദേഹത്തിന് കരിയറില്‍ ലഭിച്ചത്. ഇതില്‍ 171 മഞ്ഞക്കാര്‍ഡുകളും 20 ചുവപ്പുകാര്‍ഡുകളും ഉള്‍പ്പെടും.

Story first published: Thursday, June 17, 2021, 10:59 [IST]
Other articles published on Jun 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+