റൊണാള്‍ഡോ എന്തിന്? ഇവര്‍ തന്നെ ധാരാളം... തകര്‍പ്പന്‍ ജയത്തോടെ റയലിന്റെ കുതിപ്പ്
മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെയും തങ്ങള്‍ക്കു മികച്ച ജയം കൊയ്യാനാവുമെന്ന് സ്പാനിഷ്, യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വീണ്ടും തെളിയിച്ചു. സ്പാനിഷ് ലീഗിലെ ഏക മല്‍സരത്തില്‍ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ലെഗന്‍സിനെ തുരത്തുകയായിരുന്നു. എവേ മല്‍സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ ഗംഭീര തിരിച്ചുവരവ്.

സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് സിനദിന്‍ സിദാന്‍ റയലിന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചത്. റയലിനെ ഞെട്ടിച്ച് ആറാം മിനിറ്റില്‍ത്തന്നെ ഉനെയ് ബുസ്റ്റീഞ്ഞയിലൂടെ ലെഗന്‍സ് ലീഡ് നേടി. എന്നാല്‍ അഞ്ചു മിനിറ്റിനുളളില്‍ ലൂക്കാസ് വാസ്‌ക്വസിലൂടെ റയല്‍ സമനില പിടിച്ചുവാങ്ങി. 29ാം മിനിറ്റില്‍ കസേമിറോയാണ് റയലിനു ലീഡ് നേടിക്കൊടുത്തത്. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പെനല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് റയലിന്റെ ഗോള്‍പട്ടിക തികച്ചു.

ഈ വിജയത്തോടെ റയല്‍ പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തി. മല്‍സരത്തിനു മുമ്പ് നാലാമതായിരുന്ന റയലിനെ ഈ ജയം മൂന്നാംസ്ഥാനത്തേക്കുയര്‍ത്തി. 24 മല്‍സരങ്ങളില്‍ നിന്നും 48 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ഏഴു പോയിന്റ് മുന്നിലായി അത്‌ലറ്റികോ മാഡ്രിഡാണ് രണ്ടാംസ്ഥാനത്ത്. ഒന്നാമതുള്ള ബാഴ്‌ലസയ്ക്ക് 62 പോയിന്റുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications