For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അസെന്‍ഷ്യോ ഷോ, റയല്‍ ഫൈവ് സ്റ്റാര്‍... യുവന്റസും മിലാനും മുന്നേറി, ടോട്ടനത്തിന് സമനില

റയല്‍ ബെറ്റിസിനെയാണ് റയല്‍ 5-3ന് തുരത്തിയത്

By Manu

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയെ തകര്‍ത്തതിന്റെ ആവേശത്തില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗിലും വിജയക്കുതിപ്പ് തുടര്‍ന്നു. എവേ മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് റയല്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കിയത്.

ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ നാപ്പോളിയും ജയത്തോടെ മുന്നേറി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇരുടീമുകളുടെയും വിജയം.
ഇംഗ്ലണ്ടില്‍ എഫ്എ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ടോട്ടനം ഹോട്‌സ്പറിന് അപ്രതീക്ഷിത സമനില. മൂന്നാം ഡിവിഷന്‍ ടീമായ റോക്ക്‌ഡേലാണ് സ്പര്‍സിനെ 2-2നു പിടിച്ചുനിര്‍ത്തിയത്.

 തുടരെ മൂന്നാം ജയം

തുടരെ മൂന്നാം ജയം

സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട റയല്‍ താളം വീണ്ടെടുത്തു കഴിഞ്ഞതിന്റെ സൂചനകളാണ് കുറച്ച് ആഴ്ചകളായി നല്‍കുന്നത്. ലീഗിലെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ബെറ്റിസിനെതിരേ റയല്‍ നേടിയത്.
ഇരട്ടഗോളോടെ മാര്‍ക്കോ അസെന്‍ഷ്യോ റയലിന്റെ വിജയശില്‍പ്പിയായി മാറി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സെമ, സെര്‍ജിയോ റാമോസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ജയത്തോടെ ലാഗില്‍ മൂന്നാംസ്ഥാനത്തുള്ള വലന്‍സിയക്ക് തൊട്ടരികിലെത്താന്‍ റയലിനു കഴിഞ്ഞു. ഇരുടീമും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

ഇറ്റലിയില്‍ പോര് മുറുകുന്നു

ഇറ്റലിയില്‍ പോര് മുറുകുന്നു

ഇറ്റാലിയന്‍ ലീഗിലാണ് കിരീടത്തിനായി ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത്. യൂറോപ്പിലെ മറ്റു പ്രധാന ലീഗുകളിലെല്ലാം ഏതെങ്കിലുമൊരു ടീം വ്യക്തമായ ലീഡുമായി ഒന്നാംസ്ഥാനത്തു തുടരുമ്പോള്‍ ഇറ്റലിയില്‍ സ്ഥിതി അങ്ങനെയല്ല. യുവന്റസും നാപ്പോളിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒന്നാമതുള്ള നാപ്പോളിയും രണ്ടാംസ്ഥാനക്കാരായ നാപ്പോളിയും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ നാപ്പോളി 1-0ന് സ്പാലിനെയും യുവന്റസ് ഇതേ സ്‌കോറിന് ടൊറിനോയെയു പരാജയപ്പെടുത്തി. എസി മിലാന്‍ 1-0ന് സംഡോറിയയെ കീഴടക്കി.

 റ്യൂസ് ഗോളില്‍ ഡോട്മുണ്ട്

റ്യൂസ് ഗോളില്‍ ഡോട്മുണ്ട്

ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടിന് നേരിയ വിജയം. ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചിനെ ഏകപക്ഷീയമായ ഒരു ഗോളിനു ഡോട്മുണ്ട് കീഴടക്കുകയായിരുന്നു. ജര്‍മനിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ റ്യൂസ് 32ാം മിനിറ്റില്‍ നേടിയ ഗോളാണ് ഡോട്മുണ്ടിന് ജയം സമ്മാനിച്ചത്. ഈ ജയത്തോടെ ലെവര്‍ക്യൂസനെ പിന്തള്ളി ഡോട്മുണ്ട് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു.
മറ്റൊരു കളിയില്‍ സ്റ്റുട്ട്ഗര്‍ട്ട് 1-0നു ഓഗ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു.

ഇഞ്ചുറിടൈം ഗോളില്‍ സ്പര്‍സ് ഞെട്ടി

ഇഞ്ചുറിടൈം ഗോളില്‍ സ്പര്‍സ് ഞെട്ടി

മൂന്നാം ഡിവിഷന്‍ ടീം റോക്ക്‌ഡേലില്‍ നിന്നും ഇങ്ങനെയൊരു ഷോക്ക് ടോട്ടനം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളില്‍ ടോട്ടനം 2-1ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ സ്പര്‍സിനെ സ്തബ്ധപാക്കി റോക്ക്‌ഡേല്‍ സമനില പിടിച്ചുവാങ്ങി. ഡേവിസാണ് സ്‌കോറര്‍.
45ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സനിലൂടെ റോക്ക്‌ഡേല്‍ ആദ്യം മുന്നിലെത്തിയിരുന്നെങ്കിലും പുതുതായി ടീമിലെത്തിയ ലൂക്കാസ് മൗറയുടെ കന്നി ഗോളില്‍ ടോട്ടനം ഒപ്പമെത്തുകയായിരുന്നു. 59ാം മിനിറ്റിലാണ് മൗറ വലകുലുക്കിയത്.
മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ വിജയികളെ കണ്ടെത്താന്‍
കളി വീണ്ടും നടത്തും. ഇത്തവണ ടോട്ടനത്തിന്റെ തട്ടകത്തില്‍ വച്ചാവും മല്‍സരം.

Story first published: Monday, February 19, 2018, 10:07 [IST]
Other articles published on Feb 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+