കോര്‍ണര്‍ നേരിട്ട് വലയിലെത്തിച്ച് ക്രൂസിന്റെ മാജിക്; സൂപ്പര്‍ കപ്പില്‍ റയല്‍ ഫൈനലില്‍
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ വലന്‍സിയയ്‌ക്കെതിരെ ഗംഭീര വിജയവുമായി റയല്‍ മാഡ്രിഡ് ഫൈനലില്‍. മധ്യനിരതാരം ടോണി ക്രൂസിന്റെ മികവില്‍ 3-1നാണ് റയലിന്റെ ജയം. കോര്‍ണറില്‍നിന്നും നേരിട്ട് പന്ത് വലയിലെത്തിച്ച് ടോണി ക്രൂസ് മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ സ്വന്തമാക്കി. ക്രൂസിനെ കൂടാതെ ഇസ്‌കോ, ലൂക്കാ മോഡ്രിച്ച് എന്നിവരുടെ ഗോളുകളാണ് റയലിന് ജയം അനായാസമാക്കിയത്.
മത്സരത്തിന്റെ 15-ാം മിനിറ്റിലായിരുന്നു ക്രൂസിന്റെ മാജിക് ലോകം കണ്ടത്. ഗോള്‍കീപ്പര്‍ മുന്നോട്ടുകയറി കളിക്കാരുമായി സംസാരിക്കുന്നതിനിടെ കോര്‍ണര്‍ കിക്കെടുത്ത ക്രൂസ് പന്ത് നേരിട്ട് വലയിലെത്തിക്കുകയായിരുന്നു. മഴവില്ലുപോലെ വളഞ്ഞെത്തിയ പന്ത് തടയാനുള്ള ഗോള്‍ കീപ്പറുടെ ശ്രമം വിജയിച്ചില്ല. ഗോളിയുടെ കൈയ്യില്‍തട്ടിയ പന്ത് വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു.

ഒരു ഗോളിന് ലീഡെടുത്ത റയല്‍ തുടര്‍ന്നും നിരന്തര ആക്രമണങ്ങളിലൂടെ എതിര്‍ഗോള്‍മുഖം വിറപ്പിച്ചു. 39-ാം മിനിറ്റിലാണ് ഇസ്‌കോയുടെ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന റയലിനുവേണ്ടി 69-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച് മൂന്നാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ 90+2-ാം മിനിറ്റില്‍ ഡാനിയേല്‍ പെറേജോ വലന്‍സിയയുടെ ആശ്വാസഗോള്‍ നേടി. ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ റയല്‍ ഫൈനലില്‍ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications