Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോമയെ തകര്‍ത്ത് റയല്‍... ഷൂട്ടൗട്ടില്‍ ലിയോണ്‍ കടന്ന് ചെല്‍സി

ഈസ്റ്റ് റുഥര്‍ഫോര്‍ഡ്/ലണ്ടന്‍: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡിനും പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സിക്കും വിജയം. അമേരിക്കയില്‍ നടന്ന മല്‍സരത്തില്‍ റയല്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ റോമയെ തോല്‍പ്പിക്കുകയായിരുന്നു.

റോമയ്‌ക്കെതിരേ 1-2ന്റെ വിജയമാണ് റയല്‍ നേടിയത്. എന്നാല്‍, ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ ലിയോണിനെയാണ് ചെല്‍സി തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഗോള്‍രഹിതമായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ ചെല്‍സി 5-4ന് ലിയോണിനെ മറികടക്കുകയായിരുന്നു.


manchstr


റയലിന് വിജയത്തുടര്‍ച്ച... വീഴ്ത്തിയത് ഇറ്റാലിയന്‍ വമ്പന്‍മാരെ


ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോല്‍വി വഴങ്ങിയ റയല്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പിന്നീടുള്ള രണ്ട് മല്‍സരങ്ങളിലും ഇറ്റാലിയന്‍ പവര്‍ഹൗസുകളായിരുന്നു റയലിന്റെ എതിരാളികള്‍.

രണ്ടാം മല്‍സരത്തില്‍ യുവന്റസിനെ 1-3ന് തകര്‍ത്ത റയല്‍ റോമയ്‌ക്കെതിരേയും വിജയകുതിപ്പ് തുടരുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഗോള്‍ നേടിയ മാര്‍കോ അസെന്‍സിയോയും സൂപ്പര്‍താരം ഗരെത് ബേലുമാണ് റോമയ്‌ക്കെതിരേയും റയലിന്റെ ഹീറോയായത്. കളിയുടെ രണ്ടാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ മുന്നിലെത്തിയ റയല്‍ 15ാം മിനിറ്റില്‍ ബേലിലൂടെ ലീഡുയര്‍ത്തുകയായിരുന്നു. 83ാം മിനിറ്റില്‍ കെവിന്‍ സ്ട്രൂറ്റ്മാനാണ് റോമയുടെ ഏക ഗോള്‍ തിരിച്ചടിച്ചത്.


chelsea

ഷൂട്ടൗട്ടില്‍ ചെല്‍സിക്ക് ഹാട്രിക്ക്


ടൂര്‍ണമെന്റില്‍ ചെല്‍സിയുടെ മൂന്ന് മല്‍സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അവസാനിച്ചത്. ആദ്യ മല്‍സരത്തില്‍ ഇന്റര്‍മിലാനെ 4-5ന് മറികടന്ന ചെല്‍സി ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സനലിന് മുന്നില്‍ 6-5ന് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍, ലിയോണിനെ 4-5ന് ബ്ലൂൂസ് മറികടക്കുകയായിരുന്നു. ലിയോണിന്റെ അഞ്ചാം കിക്കെടുത്ത പെപെ ചെയിക്കിന്റെ ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ റോബ് ഗ്രീന്‍ സേവ് ചെയ്യുകയായിരുന്നു.

Story first published: Wednesday, August 8, 2018, 11:06 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+