Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ തകര്‍ന്നു, ഗംഭീര ജയവുമായി റയലിന് കിരീടം

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. ഇരുപാദത്തിലുമായി 5-1ന് ബാഴ്‌സലോണയെ തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ആദ്യപാദം ബാഴ്‌സലോണയുടെ തട്ടകത്തില്‍ 3-1ന് ജയിച്ച റയല്‍ രണ്ടാം പാദം ഹോം ഗ്രൗണ്ടില്‍ 2-0 ന് ജയിച്ചു.


താരമായി അസെന്‍സിയോ..

താരമായി അസെന്‍സിയോ..

ക്രിസ്റ്റിയാനോ റൊണാള്‍ഡോ സസ്‌പെന്‍ഷന്‍ കാരണം വിട്ടു നിന്നപ്പോള്‍ സ്പാനിഷ് യുവ സ്‌ട്രൈക്കര്‍ മാര്‍കോ അസെന്‍സിയോ താരമായി. നാലാം മിനുട്ടില്‍ തന്നെ അസെന്‍സിയോ ലക്ഷ്യം കണ്ടു. ഇരുപത്തഞ്ച് വാര അകലെ നിന്നായിരുന്നു ഗോള്‍. മുപ്പത്തെട്ടാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയാണ് രണ്ടാം ഗോള്‍ നേടിയത്.

റയലിന്റെ അറ്റാക്കിംഗ് ഗെയിം...

റയലിന്റെ അറ്റാക്കിംഗ് ഗെയിം...

ലെഫ്റ്റ് വിംഗ് ബാക്കില്‍ കളിച്ച മാര്‍സലോ ആയിരുന്നു റയലിന്റെ അറ്റാക്കിംഗ് നീക്കങ്ങളുടെ സൂത്രധാരന്‍. രണ്ടാം മിനുട്ടില്‍ തന്നെ ഇത് വ്യക്തമായി. മാര്‍സലോ ചിപ് ചെയ്ത പന്തുമായി അസെന്‍സിയോ കുതിക്കുന്ന കാഴ്ച. പെ്‌ട്ടെന്നുള്ള മുന്നേറ്റമാണ് റയലിന്റെ തന്ത്രം. സ്‌ട്രൈക്കര്‍ ബെന്‍സിമയും ലുകാസും മോഡ്രിചും ബോക്‌സിനുള്ളിലേക്ക് പറന്നെത്തുന്ന കാഴ്ച.

ബാഴ്‌സ ഗോളി ടെര്‍സിറ്റിഗെന്‍ തോറ്റു !

ബാഴ്‌സ ഗോളി ടെര്‍സിറ്റിഗെന്‍ തോറ്റു !

നാലാം മിനുട്ടില്‍ അസെന്‍സിയോ ഇടത്തേ കാല്‍ കൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ കയറി. മാര്‍സലോ ഇടത് വിംഗില്‍ നിന്ന് നല്‍കിയ ലോ ബോള്‍ ബുദ്ധിപരമായി വരുതിയിലാക്കിയാണ് ബെന്‍സിമ ഗോളടിച്ചത്. ബാഴ്‌സ ഡിഫന്‍ഡര്‍ ഉംറ്റിറ്റിയെ തീര്‍ത്തും കബളിപ്പിച്ചായിരുന്നു ഈ ഗോള്‍.

ബാഴ്‌സയുടെ കോച്ചിന് പിഴക്കുന്നു...

ബാഴ്‌സയുടെ കോച്ചിന് പിഴക്കുന്നു...

ഏണസ്റ്റോ വെല്‍വെര്‍ഡെ 3-5-2 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്. ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് ഒട്ടും തിളങ്ങാന്‍ പറ്റാത്ത ഫോര്‍മേഷനാണ് വെല്‍വെര്‍ഡെ പയറ്റുന്നത്. നെയ്മര്‍ പോയതും ടീമിന് പ്രതികൂലമായി മാറുന്നു.

നവാസിന് നൂറ് മത്സരം...

നവാസിന് നൂറ് മത്സരം...

റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പറായി കെയ്‌ലര്‍ നവാസ് നൂറ് മത്സരം പൂര്‍ത്തിയാക്കി. ബാഴ്‌സക്കെതിരെ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നവാസ് കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. മെസിയെ ഒരു തവണ തടഞ്ഞത് മാത്രമാണ് എടുത്തു പറയാനുള്ള അധ്വാനം.

Story first published: Thursday, August 17, 2017, 10:43 [IST]
Other articles published on Aug 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+