For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സക്ക് മേല്‍ റയലിന്റെ വിളയാട്ടം, രണ്ടാം പാദം ബുധനാഴ്ച

By കാശ്വിന്‍

നൗകാംപ്: സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തു. 3-1നാണ് റയല്‍ ആദ്യ പാദം ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ് കണ്ടത് മാത്രമാണ് ഏക തിരിച്ചടി.

ആദ്യ മഞ്ഞക്കാര്‍ഡ് ഷര്‍ട്ടൂരി മസില്‍പ്രദര്‍ശനം നടത്തിയതിനും രണ്ടാം മഞ്ഞക്കാര്‍ഡ് ബോക്‌സില്‍ ഡൈവ് ചെയ്തതിനും. ഇത് പക്ഷേ, റഫറിയുടെ മോശം തീരുമാനമായിരുന്നു. ജെറാര്‍ഡ് പീക്വെയുടെ സെല്‍ഫ് ഗോളിന് ലയണല്‍ മെസി പെനാല്‍റ്റിയിലൂടെ മറുപടി കൊടുത്തതോടെയാണ് മത്സരം ആവേശകരമായത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുടെ പകരക്കാരനായി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നിലെ പ്രതിഭയെ എടുത്തു കാണിക്കുന്ന ഗോളിലൂടെ റയലിനെ 2-1ന് മുന്നിലെത്തിച്ചു.

realmadridc-f-

ക്രിസ്റ്റിയാനോ പുറത്താക്കപ്പെട്ടതിന് ശേഷം യുവ താരം മാര്‍കോ അസെന്‍ഷ്യോയുടെ ഇടങ്കാലന്‍ ഗോളില്‍ ബാഴ്‌സ വീണ്ടും പിറകിലായി. ഇതോടെ, ബുധനാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ ബാഴ്‌സലോണക്ക് മരണക്കളി തന്നെ പുറത്തെടുക്കേണ്ട അവസ്ഥയാണ്.

നെയ്മറിന്റെ അഭാവം ബാഴ്‌സയുടെ അറ്റാക്കിംഗില്‍ നിഴലിച്ചു. എവര്‍ട്ടനില്‍ നിന്ന് ബാഴ്‌സയിലെത്തിയ ജെറാര്‍ഡ് ഡിയുലോഫുവിന് മെസിക്കും സുവാരസിനുമൊപ്പം ഒത്തിണക്കം കാണിക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ ആകെത്തുകയല്ല ഗോള്‍ മാര്‍ജിന്‍ എന്ന് ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വെല്‍വെര്‍ഡെ പറഞ്ഞത് ശരിയാണ്. ബാഴ്‌സ പാഴാക്കിയ അവസരങ്ങള്‍ അത് അടിവരയിടുന്നു.

റയല്‍ മാഡ്രിഡ് നേടിയ രണ്ടാമത്തേയും മൂന്നാമത്തേയും ഗോളുകള്‍ കൗണ്ടര്‍ അറ്റാക്കിംഗിന്റെയും ഫിനിഷിംഗിന്റെയും മികവിലായിരുന്നു. മാര്‍സലോയുടെ ക്രോസ് ബോളിന് കാലുവെച്ചാണ് ജെറാര്‍ഡ് പീക്വെ സെല്‍ഫ് ഗോളടിച്ചത്. പ്രീ സീസണില്‍ റയലിനെതിരെ ബാഴ്‌സയുടെവിജയ ഗോള്‍ നേടിയ താരമാണ് പീക്വെ.

Go Back

Story first published: Monday, August 14, 2017, 9:33 [IST]
Other articles published on Aug 14, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+