കുര്‍ട്ടോയിസ് സൂപ്പറായി, പെനാല്‍റ്റിയില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി റയലിന് സൂപ്പര്‍കപ്പ്
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് കിരീടം ചൂടി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-1 എന്ന നിലയിലായിരുന്നു റയലിന്റെ വിജയം. 11-ാം തവണയാണ് റയല്‍ സൂപ്പര്‍കപ്പില്‍ മുത്തമിടുന്നത്. ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോയുടെ കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനമാണ് റയലിന് തുണയായത്.
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നൂറ്റിപ്പതിനഞ്ചാം മിനിറ്റില്‍ റയലിന്റെ ഫെഡറികോ വെല്‍വെര്‍ദെ ചുകപ്പു കാര്‍ഡ് പുറത്തുപോയെങ്കിലും അവസരം മുതലെടുക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് കഴിഞ്ഞില്ല. അത്ലറ്റികോ താരം അല്‍വോറോ മൊറോട്ടയെ വീഴ്ത്തിയതിനാണ് റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്.

റയലിന് വേണ്ടി ഡാനി കര്‍വാജല്‍, റോഡ്രിഗോ, ലുക മോഡ്രിച്ച്, സെര്‍ജിയോ റമോസ് എന്നിവര്‍ കിക്കെടുത്തപ്പോള്‍ അത്ലറ്റികോയുടെ ഗോളിക്ക് ഒന്നു പോലും തടയാനായില്ല. അത്ലറ്റികോക്ക് വേണ്ടി കിക്കെടുത്ത സൗളിന്റെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിതെറിച്ചു. തോമസിന്റെ കിക്ക് ഗോളി തിബൗട്ട് വലതുവശത്തേക്ക് പറന്ന് തടുത്തു. കളിയില്‍ ആധിപത്യം നേടുകയും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്തുകയും ചെയ്ത റയല്‍ അര്‍ഹിച്ച വിജയമാണ് കൊയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications