For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിയ്യാറയല്‍ ഞെട്ടിച്ചു, വിവാദ ഗോളില്‍ റയല്‍ തിരിച്ചടിച്ചു!! സിമിയോണിയുടെ ടീമിനെ മെസി അടക്കി!!

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍മാഡ്രിഡിനും ബാഴ്‌സലോണക്കും ജയം. വിയ്യാറയലിന്റെ തട്ടകത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന റയല്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ആവേശകരമായ ജയം സ്വന്തമാക്കിയത്. ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിലും മിന്നും ജയം കരസ്ഥമാക്കി. എസ്പാന്യോള്‍, അത്‌ലറ്റിക്കോ ബില്‍ബാവോ ക്ലബ്ബുകളും ജയിച്ചു.

വിയ്യാറയല്‍ ഞെട്ടിക്കുന്നു..

വിയ്യാറയല്‍ ഞെട്ടിക്കുന്നു..

ലാ ലിഗയിലെ ഏറ്റവും മികച്ച പ്രതിരോധ നിര വിയ്യാറയലിന്റെതാണ്. സീസണില്‍ ആകെ പതിനഞ്ച് ഗോളുകള്‍ മാത്രമാണ് ഫ്രാന്‍ എസ്‌ക്രിബാസിന്റെ വിയ്യാറയല്‍ ടീം വഴങ്ങിയത്. ആദ്യപകുതിയില്‍ റയലിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചു കെട്ടി വിയ്യാറയല്‍ പ്രതിരോധം വീണ്ടും ശ്രദ്ധയാകര്‍ഷിച്ചു. അമ്പതാം മിനുട്ടില്‍ ട്രിഗുറെസ് മ്യൂനസിന്റെയും അമ്പത്താറാം മിനുട്ടില്‍ ബകാംബുവിന്റെയും ഗോളില്‍ വിയ്യാറയല്‍ ലീഡെടുത്തു. ഇതോടെ, റയല്‍ ഞെട്ടി.

 റയല്‍ തിരിച്ചടിക്കുന്നു....

റയല്‍ തിരിച്ചടിക്കുന്നു....

റയല്‍ തിരിച്ചടിച്ചത് ഗാരെത് ബെയില്‍ (64), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (74, പെനാല്‍റ്റി), മൊറാറ്റ 83) എന്നിവരുടെ ഗോളുകളില്‍. ഫുള്‍ ബാക്ക് ഡാനി കര്‍വായാലിന്റെ ഗംഭീര ക്രോസ് ബോളിലാണ് ഗാരെത് ബെയ്‌ലിന്റെ ഗോള്‍.

 വിവാദ പെനാല്‍റ്റി ഗോള്‍...

വിവാദ പെനാല്‍റ്റി ഗോള്‍...

എഴുപത്തിനാലാം മിനുട്ടില്‍ റയല്‍ സമനില പിടിച്ചത് വിവാദ പെനാല്‍റ്റി ഗോളില്‍. റയല്‍ താരം ടോണി ക്രൂസിന്റെ താഴ്ന്നുള്ള ഷോട്ട് വിക്ടര്‍ റൂയിസ് ബ്ലോക്ക് ചെയ്തു. ബ്രൂണോ സൊറിയാനോയുടെ കൈയ്യില്‍ തട്ടി. റഫറി ഗില്‍ മാന്‍സാനോ ഇത് പെനാല്‍റ്റിക്കുള്ള കുറ്റമായി കണ്ടു. ഇതോടെ വിയ്യാറയല്‍ സ്റ്റാഫുകള്‍ നാലാം ഒഫിഷ്യലുമായി ടച് ലൈനില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. വിയ്യാറയലിന്റെ റോബര്‍ട്ടോ സൊല്‍ഡാഡോക്ക് ഈ സംഭവത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടു. ക്രിസ്റ്റിയാനോ കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ വിയ്യാറയല്‍ കാണികള്‍ കൂക്കിവിളിച്ചു.

ബെയ്‌ലിന് പരുക്കേല്‍ക്കുന്നു...

ബെയ്‌ലിന് പരുക്കേല്‍ക്കുന്നു...

എണ്‍പത്തെട്ടാം മിനുട്ടില്‍ ഗാരെത് ബെയ്‌ലിനെ കോച്ച്‌സിദാന്‍ പിന്‍വലിച്ചു. ആംഗിള്‍ ഇഞ്ചുറിയാണ് കാരണം. രണ്ട് മാസത്തിന് ശേഷമാണ് ബെയില്‍ പരുക്ക് ഭേദപ്പെട്ട് ടീമില്‍ തിരിച്ചെത്തിയത്. ഇപ്പോഴിതാ വീണ്ടും പരുക്കേറ്റിരിക്കുന്നു.

ബാഴ്‌സക്ക് വീണ്ടും മെസി ജയമൊരുക്കി...

ബാഴ്‌സക്ക് വീണ്ടും മെസി ജയമൊരുക്കി...

അത്‌ലറ്റിക്കോയുടെ തട്ടകമായ വിസെന്റെ കാല്‍ഡറോണില്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും. അറുപത്തിനാലാം മിനുട്ടില്‍ റാഫീഞ്ഞയിലൂടെ ബാഴ്‌സ ലീഡെടുത്തു. എഴുപതാം മിനുട്ടില്‍ കോകെയുടെ ഫ്രീകിക്കിന് തല വെച്ച് ഡിയഗോ ഗോഡിന്റെ വക സമനില ഗോള്‍. എണ്‍പത്താറാം മിനുട്ടില്‍ മെസിയിലെ ചാമ്പ്യനെ ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ ലോകംകണ്ടു. മെസിയുടെ ആദ്യ ഷോട്ട് ഡിഫന്‍ഡര്‍ സ്റ്റെഫാന്‍ സാവിച് തടഞ്ഞെങ്കിലും ഉടന്‍ തന്നെ മെസി അത് വലയിലാക്കി.

ഗോള്‍ നില

ഗോള്‍ നില

അത്‌ലറ്റിക്കോ മാഡ്രിഡ് 1-2 ബാഴ്‌സലോണ

വിയ്യാറയല്‍ 2-3 റയല്‍ മാഡ്രിഡ്

എസ്പാനിയോള്‍ 3-0 ഒസാസുന

അ.ബില്‍ബാവോ 3-1 ഗ്രനഡ

സ്‌പോര്‍ട്ടിംഗ് ഗിയോണ്‍ 1-1 സെല്‍റ്റ വിഗോ

ലാ ലിഗ പോയിന്റ് ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)

റയല്‍ മാഡ്രിഡ് 23 55

ബാഴ്‌സലോണ 24 54

സെവിയ്യ 24 52

അ. മാഡ്രിഡ് 24 45

റയല്‍ സോസിഡാഡ് 24 44

വിയ്യാറയല്‍ 24 39

Story first published: Monday, February 27, 2017, 9:28 [IST]
Other articles published on Feb 27, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+