For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയല്‍മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബ്ബുകള്‍ക്ക് ജയം

അലാവ്‌സിന്റെ ഗ്രൗണ്ടില്‍ റയല്‍മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചു.

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ റയല്‍മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അലാവ്‌സിന്റെ ഗ്രൗണ്ടില്‍ റയല്‍മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചു. ബാഴ്‌സലോണ 1-0ന് ഗ്രനഡയെയും അത്‌ലറ്റിക്കോ മാഡ്രിഡ് 4-2ന് മലാഗയെയും തോല്‍പ്പിച്ചു. സ്‌പോര്‍ട്ടിംഗ് ഗിജോണ്‍- സെവിയ്യ പോരാട്ടം സമനില (1-1).

പത്ത് മത്സരങ്ങളില്‍ റയല്‍മാഡ്രിഡ് 24 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ 22 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 21 പോയിന്റുള്ള അത്‌ലറ്റിക്കോമാഡ്രിഡ് മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. 21 പോയിന്റുള്ള സെവിയ്യ ഗോള്‍ ശരാശരിയില്‍ പിറകിലായതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒമ്പത് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റുള്ള വിയ്യാറയല്‍ മുന്‍നിരക്കാര്‍ക്ക് ഭീഷണിയാണ്.

ron

ഏഴാം മിനുട്ടില്‍ മുന്നിലെത്തിയ അലാവ്‌സിനെതിരെ റയല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത് പതിനേഴാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോളില്‍. 33,88 മിനുട്ടുകളില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികച്ചു. ഇതിനിടെ ഒരു പെനാല്‍റ്റി ക്രിസ്റ്റ്യാനോ പാഴാക്കുകയും ചെയ്തു. എണ്‍പത്തിനാലാം മിനുട്ടില്‍ മൊറാട്ടയാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ല ലിഗ സീസണില്‍ ഹോംഗ്രൗണ്ടില്‍ അപരാജിതരായി മുന്നേറിയ അലാവ്‌സിന് റയലിന്റെ കരുത്തിന് മുന്നില്‍ കാലിടറി.

റയലിനായി ഇരുപത് വ്യത്യസ്ത ക്ലബ്ബുകള്‍ക്കെതിരെ ഹാട്രിക്ക് നേടുന്ന താരം എന്ന റെക്കോര്‍ഡും ഈ മത്സരത്തില്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഗ്രനഡക്കെതിരെ ബാഴ്‌സയുടെ വിജയഗോള്‍ നാല്‍പ്പത്തെട്ടാം മിനുട്ടില്‍ റഫീഞ്ഞയുടെ അക്രോബാറ്റിക് മികവില്‍. നെയ്മറുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ച ഉടനെയാണ് റഫീഞ്ഞാ യുടെ തകര്‍പ്പന്‍ ഫിനിഷിംഗ്. ബാഴ്‌സ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ നെയ്മറും സുവാരസും നിരവധി തവണ ഗോളിനരികിലെത്തി.

ഗോളുകളും റെഡ് കാര്‍ഡുകളും മാറിമാറി വന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കരാസ്‌കോയും ഗമെയ്‌റോയും ഡബിള്‍ നേടി. മലാഗക്കായി റാമിറെസം കമാചോയും സ്‌കോര്‍ ചെയ്തു. അത്‌ലറ്റിക്കോയുടെ സാവിച് അറുപതാം മിനുട്ടിലും മലാഗയുടെ കാസ്‌ട്രോ എണ്‍പത്തെട്ടാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ്കണ്ടു.

ഗോള്‍ നില

അലാവ്‌സ് 1-4 റയല്‍ മാഡ്രിഡ്

അ.മാഡ്രിഡ് 4-2 മലാഗ

ബാഴ്‌സലോണ 1-0 ഗ്രനഡ

സ്‌പോര്‍ട്ടിംഗ് ഗിജോണ്‍ 1-1 സെവിയ്യ

Story first published: Sunday, October 30, 2016, 10:23 [IST]
Other articles published on Oct 30, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+