Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സയുടെ യുവ ഹീറോയെ നോട്ടമിട്ട് റയല്‍, ഒപ്പം പിഎസ്ജിയും; വമ്പന്‍ ഓഫറെന്ന് റിപ്പോര്‍ട്ട്

ആധുനിക ഫുട്‌ബോളിലെ എടുത്തു പറയാവുന്ന യുവതാരങ്ങളിലൊരാളാണ് ലാമി യമാല്‍. സ്പാനിഷ് താരമായ യമാല്‍ നിലവില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ ഭാഗമാണ്. ബാഴ്‌സലോണക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് യമാല്‍ കാഴ്ചവെക്കുന്നത്. പ്രായം 17 മാത്രമാണെങ്കിലും ഇതിനോടകം തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. മികച്ച വേഗവും പന്തടക്കവുംകൊണ്ട് ലോക ഫുട്‌ബോളിനെ വിറപ്പിക്കുന്നവനായി യുവതാരം മാറിയിട്ടുണ്ട്.

2023ല്‍ ലാലിഗയില്‍ അരങ്ങേറ്റം കുറിച്ച യമാല്‍ ഇന്ന് ബാഴ്‌സയുടെ കുന്തമുനയാണ്. 84 മത്സരങ്ങളില്‍ നിന്നായി 18 ഗോളും 23 അസിസ്റ്റുമായി ഇതിനോടകം കൈയടി നേടാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ യമാലിനെ റാഞ്ചാന്‍ ചില പ്രമുഖ ടീമുകള്‍ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബാഴ്‌സലോണയുടെ മുഖ്യ എതിരാളികളായ റയല്‍ മാഡ്രിഡും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുമാണ് യമാലിനെ നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

lamine yamal

മുണ്ടോ ഡിപ്പോര്‍ട്ടീവോയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പോകാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിനീഷ്യസ് റയലുമായി കരാര്‍ പുതുക്കാന്‍ തയ്യാറായിട്ടില്ല. കെയ്‌ലിയന്‍ എംബാപ്പെ ടീമില്‍ എത്തിയതോടെ വിനീഷ്യസിന് കൂടുതല്‍ പ്രാധാന്യം ലഭിക്കാതെയായി. ഇതില്‍ ബ്രസീല്‍ താരത്തിന് കടുത്ത അതൃപ്തിയാണുള്ളത്. റയല്‍ എംബാപ്പെയിലാണ് ഭാവി കാണുന്നത്.

അതുകൊണ്ടുതന്നെ റയല്‍ മാഡ്രിഡ് വിടാന്‍ വിനീഷ്യസ് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ വിനീഷ്യസിന് പകരം യമാലിനെ കൊണ്ടുവരാനാണ് റയല്‍ ശ്രമിക്കുന്നത്. കോടികളുടെ ഓഫര്‍ റയല്‍ മുന്നോട്ട് വെച്ചെങ്കിലും യമാല്‍ അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം. അതേ സമയം എംബാപ്പെ ടീം വിട്ടതോടെ പിഎസ്ജിയില്‍ സൂപ്പര്‍ താരത്തിന്റെ അഭാവമുണ്ട്. എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങളെ ടീമിലെത്തിക്കാന്‍ പിഎസ്ജി നിര്‍ബന്ധിതരാവുകയാണ്.

ഈ സാഹചര്യത്തില്‍ പിഎസ്ജിയിലേക്ക് യമാലിനെ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. അടുത്ത സൂപ്പര്‍ താരമായി വളര്‍ന്നുവരാന്‍ കഴിവുള്ളവനാണ് യമാല്‍. സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന പിഎസ്ജി വമ്പന്‍ പ്രതിഫലത്തില്‍ താരത്തെ ടീമിലേക്കെത്തിക്കാന്‍ സാധിക്കും. എന്നാല്‍ യമാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കുമോയെന്ന കാര്യമാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ബാഴ്‌സലോണ അത്ര വേഗത്തില്‍ യമാലിനെ വിട്ടുകളയില്ലെന്ന് നിസംശയം പറയാം.

റയല്‍ മാഡ്രിഡിലേക്ക് പോയാല്‍ എംബാപ്പെയുടെ തണലില്‍ യമാലിന് ഒതുങ്ങേണ്ടി വരും. ബാഴ്‌സലോണ വിടാന്‍ തയ്യാറായാല്‍ യമാല്‍ പിഎസ്ജിയിലേക്ക് പോകാനുള്ള സാധ്യതയാണ് കൂടുതല്‍. എന്തായാലും കൂടുമാറ്റത്തിനായുള്ള സജീവ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.

Story first published: Monday, February 24, 2025, 20:50 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+